Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടിപ്പോയി

text_fields
bookmark_border
പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടിപ്പോയി
cancel

നെടുമങ്ങാട്: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജ് (ജിത്തു–31) ആണ് നെടുമങ്ങാട് പോക്സോ കോടതിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് മുങ്ങിയത്.

2022- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയായ നിതിൻ രാജ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിരുന്നു. വിചാരണയ്ക്ക് എത്താത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു . ഒളിവിൽ ആയിരുന്ന നിതിൻ വെള്ളിയാഴ്ച കോടതിയിൽ അഭിഭാഷകന് ഒപ്പം ജാമ്യം എടുക്കാൻ എത്തിയതായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ നിതിൻ രാജിനോട് ജഡ്ജി ചില ചോദ്യങ്ങൾ ചോദിച്ചു. ഇതിന് നിതിൻരാജ് മറുപടി പറയുകയും ചെയ്തു. പിന്നാലെ ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതുകേട്ട നിതിൻ രാജ് കോടതിയിൽ നിന്ന് ഇറങ്ങിയോടി.

പെ‌ാലീസ് പിന്നാലെ ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. കേസിൽ ഒന്നാം പ്രതി ജിബിനും രണ്ടാം പ്രതി ജോൺസനും റിമാൻഡിൽ ആണെന്നും മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലും ആണെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - POCSO case accused flees from court
Next Story