പെൺകുട്ടിയുടെ അർധനഗ്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
text_fieldsഹരികൃഷ്ണൻ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ഫോട്ടോ മൊബൈൽ ഫോൺവഴി പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല -തൃപ്പെരുന്തുറ ഇരമത്തൂർ കണ്ണമ്പള്ളിൽ വീട്ടിൽ ദിനേശിെൻറ മകൻ ഹരികൃഷ്ണനാണ് (21) അറസ്റ്റിലായത്.
ഒളിവിലിരുന്ന പ്രതിയെ മാന്നാർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ നുഅമാെൻറ നേതൃത്വത്തിൽ എസ്.ഐ കെ.എൽ. മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജ, പ്രമോദ് സി.പി.ഒമാരായ ഹാഷിം, അരുൺ പാലയൂഴം, സിദ്ദീഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട്, പോക്സോ ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

