‘കുഞ്ഞേ നിനക്കായ്’; പോക്സോ പ്രചാരണത്തിന് ഇന്ന് തുടക്കം
text_fieldsതൃശൂർ: കുട്ടികൾക്കെതിരായ കുറ്റകൃത്യം തടയാൻ പൊലീസ് സംഘടിപ്പിക്കുന്ന ‘കുഞ്ഞേ നിന ക്കായ്’ പോക്സോ ബോധവത്കരണ കാമ്പയിന് വ്യാഴാഴ്ച തുടക്കം. സംസ്ഥാന പൊലീസ് മേധാവി ലോ ക്നാഥ് ബെഹ്റ രാവിലെ 10.30ന് തേക്കിൻകാട് മൈതാനിയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
28, 29, 30 തീയതികളിൽ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ കാമ്പയിൻ നടക്കും. പോക്സോ നിയമവും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വിഡിയോയും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്, വിദ്യാലയങ്ങൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിൽ പൊലീസ് എത്തും. ആദ്യഘട്ടത്തിൽ 50 ലക്ഷം പേരിലേക്ക് സന്ദേശം എത്തിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 10ന് സ്വരാജ് റൗണ്ടിൽ പ്രമുഖർ അണിനിരക്കുന്ന സൈക്കിൾ റാലിക്ക് ഡി.ജി.പി നേതൃത്വം നൽകും. തിരുവനന്തപുരം ക്രൈം ഐ.ജി എസ്. ശ്രീജിത്, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര ജി.എച്ച് എന്നിവർ പങ്കെടുക്കും. സെൻറ് മേരീസ് കോളജ്, ശക്തൻ തമ്പുരാൻ കോളജ്, സ്കൂൾ ഓഫ് ഡ്രാമ എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബ്, തെരുവുനാടകം എന്നിവ അരങ്ങേറും. 30ന് വൈകീട്ട് നാലിന് ശക്തൻ ബസ്സ്റ്റാൻഡിലാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
