പോബ്സൺ ഗ്രൂപ് 60 ഏക്കർ ഭൂമി ൈകയേറി ബോർഡ് സ്ഥാപിച്ചു
text_fieldsകടയ്ക്കൽ: സർക്കാർ ഭൂമി ൈകയേറി പോബ്സൺ ഗ്രൂപ് ബോർഡ് സ്ഥാപിച്ചു. ചിതറ പഞ്ചായത്തിലെ ചക്കമലയിൽ 60 ഏക്കർ സർക്കാർ ഭൂമിയാണ് പോബ്സൺ ൈകയേറിയത്. പുന്നപ്ര-വയലാർ സമര സേനാനികൾക്ക് പതിച്ചു നൽകിയ ഭൂമിക്ക് സമീപമാണിത്. അച്യുതമേനോൻ സർക്കാറിെൻറ കാലത്ത് 600 സമര സേനാനികൾക്ക് രണ്ടേക്കർ ഭൂമി വീതമാണ് നൽകിയത്.
സർക്കാർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി 60 ഏക്കർ സ്ഥലം അന്ന് സർക്കാർ മാറ്റിയിട്ടിരുന്നു. ഭൂമി ലഭിച്ച പകുതിയിലധികം സമരസേനാനികൾ കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് ആലപ്പുഴക്ക് മടങ്ങിയിരുന്നു. വി.എസ്. അച്യുതാനന്ദന് ഭൂമി അനുവദിച്ചിരുന്നെങ്കിലും സ്വീകരിച്ചില്ല. മാറ്റിയിട്ടിരുന്ന ഭൂമിയിലൊരു ഭാഗം വർഷങ്ങൾക്കു മുമ്പ് സ്വകാര്യ കമ്പനി ൈകയേറി തേക്ക് തൈ നട്ടിരുന്നു. നിക്ഷേപതട്ടിപ്പ് പുറത്തായതോടെ തേക്കുകൾ ഉപേക്ഷിച്ച് കമ്പനി മുങ്ങിയിരുന്നു.
ഇതിനോടു ചേർന്ന് കിടക്കുന്ന ഭൂമി ഏഴ് വർഷം മുമ്പ് പോബ്സൺ ഗ്രൂപ് വാങ്ങി വിപുലമായ രീതിയിൽ എം സാൻഡ് പ്ലാൻറ് സ്ഥാപിച്ചു. വൻ തോതിൽ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി ഖനനം നടത്തുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം നടത്തിയെങ്കിലും സി.പി.എം, സി.പി.ഐ, കോൺഗ്രസ് ഉൾപ്പെടെ പ്രധാന പാർട്ടികളിലെ ഒരു വിഭാഗം കമ്പനിക്കനുകൂലമായി നിന്നു.
ഇതോടെ സമരം പൊളിഞ്ഞു. പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വഴിവിട്ട് സഹായിച്ചതോടെ പോബ്സൺ അനധികൃത ഖനനം നിർബാധം തുടർന്നു. പോബ്സെൻറ ഭൂമിയോട് ചേർന്ന സർക്കാർ ഭൂമിയിലാണ് കഴിഞ്ഞ ദിവസം ഇരുപതോളം ബോർഡുകൾ സ്ഥാപിച്ചത്. ഏക്കറുകണക്കിന് സർക്കാർ ഭൂമി ൈകയേറാമെന്ന ഉദ്ദേശ്യത്തോടെയാണ് പോബ്സൺ ഗ്രൂപ് ചക്കമലയിൽ ഭൂമി വാങ്ങിയതെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. അതു ശരിവെക്കും വിധത്തിലാണ് ഇപ്പോഴത്തെ ൈകയേറ്റം. സർക്കാർ ഭൂമി ൈകയേറിയതിനെതിരെ സ്ഥലം എം.എൽ.എയോ പ്രധാന രാഷ്ട്രീയ പാർട്ടികളോ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
