പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെയും വെള്ളിയാഴ്ച രാവിലെ 6.30 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെ ശംഖുംമുഖം- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍-വെള്ളയമ്പലം- മ്യൂസിയം കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
വെള്ളിയാഴ്ച രാവിലെ 06.30 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ കവടിയാര്‍-വെള്ളയമ്പലം-ആല്‍ത്തറ-ശ്രീമൂലം ക്ലബ്-ഇടപ്പഴിഞ്ഞി-പാങ്ങോട് മിലിറ്ററി ക്യാമ്പ്-പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
കൂടാതെ വ്യാഴം, വെള്ളി തീയതികളില്‍ ശംഖുംമുഖം- വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കല്‍ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് -ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്- തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം - തമ്പാനൂര്‍ ഫ്‌ലൈഓവര്‍ - തൈയ്ക്കാട്- വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് മേട്ടുക്കട - തമ്പാനൂര്‍ ഫ്‌ലൈഓവര്‍-തമ്പാനൂര്‍ - ഓവര്‍ ബ്രിഡ്ജ്- കിഴക്കേകോട്ട - മണക്കാട് - കമലേശ്വരം - അമ്പലത്തറ -തിരുവല്ലം -വാഴമുട്ടം -വെള്ളാര്‍ -കോവളം - പയറുംമൂട് - പുളിങ്കുടി-മുല്ലൂര്‍ -മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത കല്ലുമൂട് - ചാക്ക - ആള്‍സെയ്ന്റ്‌സ് - ശംഖുംമുഖം റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. രാജ്ഭവനിലാണ് തങ്ങുക. വെള്ളിയാഴ്ച 10നു ശേഷം പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ സ്വീകരിക്കും. തുടർന്ന്, പ്രധാനമന്ത്രി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വീക്ഷിക്കും. രാവിലെ 11ന് ഉദ്ഘാടനവേദിയിലേക്കെത്തും. 12ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

