Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. മോഹനന്‍റെ മകനെ...

പി. മോഹനന്‍റെ മകനെ ആക്രമിച്ച സംഭവം: കൂടുതൽ ആർ.എസ്.എസുകാർ അറസ്റ്റിൽ

text_fields
bookmark_border
പി. മോഹനന്‍റെ മകനെ ആക്രമിച്ച സംഭവം: കൂടുതൽ ആർ.എസ്.എസുകാർ അറസ്റ്റിൽ
cancel

കോഴിക്കോട്​: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹന​​​​​​െൻറ മകൻ ജൂലിയസ്​ നികിതാസ്​, ഭാര്യ സാ​നിയോന മനോമി എന്നിവരെ ആ​ക്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കക്കട്ടിൽ കുളങ്ങര കല്ലൂപറമ്പത്ത് അശ്വിൻ (21), അമ്പലക്കുളങ്ങര മീത്തലെ കരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് ഉച്ചക്ക് ശേഷം അറസ്റ്റിലായത്. കേസിൽ പ്രതിയായ നെട്ടൂർ സ്വദേശി സുധീഷിനെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു​​​. സംഭവവുമായി ബന്ധപ്പെട്ട്​ 10 പേർക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​​.

​ശനി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ കോ​ഴി​ക്കോ​ട്ടു​ നി​ന്ന്​ ക​ക്ക​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ അ​മ്പ​ല​കു​ള​ങ്ങ​ര​യി​ൽ​വെ​ച്ചാ​ണ് ഇവർക്കെതിരെ ആക്രമണമുണ്ടായത്​. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​കി​താ​സി​ന് മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റു. സാ​നി​യോ​ക്ക് നെ​ഞ്ചി​ൽ ച​വി​ട്ടേ​റ്റു. കാ​ൽ​മു​ട്ടി​നും പ​രി​ക്കു​ണ്ട്. പിന്നീട്​ ഇവരെ വിദഗ്​ധ ചികിൽസക്കായി മെഡിക്കൽ കോളജിലേക്ക്​ കൊണ്ടു പോകും വഴിയും ആക്രമണമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsSanioJulios Nikithas
News Summary - P.Mohanan Cpm leader son attack
Next Story