പി.എം.എ.വൈ- ലഫ് പദ്ധതി: മലപ്പുറം നഗരസഭയിൽ തിരഞ്ഞെടുത്ത 975 പേരിൽ പൂർത്തീകരിച്ചത് 222 എന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പി.എം.എ.വൈ- ലഫ് പദ്ധതി: മലപ്പുറം നഗരസഭയിൽ തിരഞ്ഞെടുത്ത 975 പേരിൽ പൂർത്തീകരിച്ചത് 222 വീടെന്ന് ഓഡിറ്റ് റിപ്പോർട്ട്. മലപ്പുറം നഗരസഭയിൽ 2018-19 മുതൽ 2022-231 വരെയുള്ള വർഷങ്ങളിൽ ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളായി 975 പേരെയാണ് തിരഞ്ഞെടുത്തത്. എന്നാൽ 902 പേർ മാത്രമേ കരാർ വെച്ച് തുക കൈപ്പറ്റിയിട്ടുള്ളൂ.
ഇവരിൽ 22 പേർ മാത്രമാണ് ഭവന നിർമാണം പൂർത്തികരിച്ചത് ബാക്കി 753 പേർ ഇതു വരെ ഭവന നിർമാണം പൂർത്തികരിച്ചിട്ടില്ലെന്ന പരിശോധനയിൽ കണ്ടെത്തി. അതിൽ 73 പേർ ഇതു വരെ കരാറിൽ ഏർപ്പെട്ടില്ല. പട്ടികജാതി വിഭാഗത്തിലുള്ള 67 ഗുണഭോക്താക്കളിൽ അഞ്ച് പേർക്ക് മാത്രമാണ് ഭവന നിർമാണം പൂർത്തീകരിക്കാൻ സാധിച്ചത്. എസ്.സി വിഭാഗത്തിലുള്ള 62 ഗുണഭോക്താക്കൾക്ക് ഇതു വരെ 98,60,000 രൂപ നൽകി. 1,49,40,000 രൂപ ഇനിയും നൽകാനുണ്ട്
മലപ്പുറം നഗരസഭ ഭൂരഹിത രഹിതർക്കു വാസയോഗ്യമായ ഭവനം നിർമിക്കാൻ കർമപദ്ധതി രൂപീകരിച്ചിട്ടില്ല. 17 എസ്.സി അപേക്ഷകരിൽ നിന്നും അഞ്ച് പേർക്ക് എസ്.സി ഡിപ്പാർട്ടമെന്റ്റ് വഴി സ്ഥലം ലഭ്യമാക്കിയതല്ലാതെ ഭൂരഹിത ഭവനരഹിതർക്കൂ ഭൂമി വാങ്ങാൻ 233 അപേക്ഷകരിൽ ഒരാൾക്ക് പോലും ഇതുവരെ അനുവദിച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ ഭാവന പരിഹിതർക്കും ഭൂരഹിത ഭവന രഹിതർക്കും ഭവന നിർമ്മാണം പൂർത്തിയാക്കാത്തവർക്കും പുതിയവിലുള്ള പാർപ്പിടം വാസയോഗ്യ മല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ (ലൈഫ്) ലക്ഷ്യം ഭൂമിയുള്ള ഭവനരഹിതർ ഭൂമിയില്ലാത്ത ഭവനരഹിതർ. ഭവനനിർമാണം പൂർത്തിയാക്കാത്തവർ വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ. പുറമ്പോക്കിലോ. തിരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്ക്കാലിക ഭവനമുള്ളവർ. എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിവിധവകുപ്പുകൾ വഴി നടപ്പിലാക്കുന്ന ഭവനപദ്ധതികൾ മുഖേനെ സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

