പി.എം ശ്രീയിൽ ഒപ്പിടാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് ലഭിച്ചതിനാലെന്ന് പി.എം.എ സലാം
text_fieldsകോഴിക്കോട്: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് കിട്ടിയതിനാലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പറയേണ്ടത് പറയുകയും കാണേണ്ടവര്‍ കാണുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ആഗ്രഹം സഫലമായി എന്നും സലാം പറഞ്ഞു.
പി.എം ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കാനായി രൂപീകരിച്ച് മന്ത്രിസഭാ ഉപസമിതികൊണ്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇനി കേന്ദ്രത്തിന് കത്തയച്ചിട്ട് കാര്യമില്ല. എന്‍.ഇ.പി മാറ്റാന്‍ കേരള സര്‍ക്കാരിന് കഴിയില്ല. പണം വാങ്ങിയിട്ട് പദ്ധതി നടപ്പിലാകാതിരിക്കാന്‍ പറ്റില്ല. പണത്തിന് വേണ്ടിയാണ് സർക്കാർ ആശയങ്ങളില്‍ നിന്ന് പുറകോട്ട് പോയതെന്ന് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാനായി മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക.
പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട്വരുന്നതുവരെനിർത്തിവെക്കും. ഈകാര്യം കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. പൊതുവി ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്ഉപസമിതിഅധ്യക്ഷൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ്, കെ കൃഷ്ണൻഷ്ണകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവരടങ്ങിയ ഏഴ്അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

