Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ബോർഡ്​​ നിയമനം:...

വഖഫ് ബോർഡ്​​ നിയമനം: ആദ്യഘട്ടം വിജയിച്ചു, സമരത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന്​ പി.എം.എ സലാം

text_fields
bookmark_border
pma salam
cancel

മലപ്പുറം: വഖഫ്​ ബോർഡ്​ നിയമനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ നിന്ന്​ മുസ്​ലിം ലീഗ്​ പിൻമാറില്ലെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഡിസംബർ ഒമ്പതിന്​ നടത്തുന്ന വഖഫ്​ സംരക്ഷണ സമ്മേളനത്തിൽ മാറ്റമുണ്ടാവില്ല. മുസ്​ലിം ലീഗ്​ സമരം പ്രഖ്യാപിച്ചപ്പോഴാണ് സർക്കാർ​ ഒരു വിഭാഗത്തെ ചർച്ചക്ക്​ വിളിച്ചത്​. അത്​ ലീഗിനെ ബാധിക്കുന്ന കാര്യമല്ലെന്ന്​ പി.എം.എ സലാം പറഞ്ഞു.

നിയമസഭയിലെ എതിർപ്പുകളെ അവഗണിച്ച്​ വഖഫ്​ വിഷയത്തിൽ സർക്കാർ പാസാക്കിയ നിയമമുണ്ട്​. ആ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അത്​ നടപ്പാക്കില്ല എന്ന്​​ പറഞ്ഞതുകൊണ്ട്​ കാര്യമില്ല. നിയമസഭയിൽ നിയമം​ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവരെ മുസ്​ലിം ലീഗ്​ സമരം തുടരും.

നിയമം പിൻവലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ലീഗ്​ തയാറല്ല. പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ടം വിജയിച്ചു. സമസ്​തയുമായി ലീഗിനെ കൂട്ടികുഴക്കേണ്ടതില്ലെന്നും പി.എം.എ സലീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf boardPMA Salam
News Summary - PMA Salam on Waqf Board issue
Next Story