Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിത മുൻ ഭാരവാഹികൾ ഉത്തരംതാങ്ങുന്ന പല്ലികളെന്ന് പി.എം.എ സലാം

text_fields
bookmark_border
നേതൃത്വത്തിൽ വിശ്വാസം ന‍ഷ്ടപ്പെട്ടവർക്ക് സംഘടനയിൽ തുടരാനാകില്ല
pma salam
cancel

കോഴിക്കോട്: എം.എസ്.എഫിലെ വനിതാ വിഭാഗമായ ഹരിതയിലെ മുൻ ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഹരിതയിലെ മുൻ ഭാരവാഹികൾ ഉത്തരം താങ്ങുന്ന പല്ലികളാണെന്ന് പി.എം.എ സലാം പറഞ്ഞു.

അവരാണ് ലീഗിനെ നിലനിർത്തുന്നതെന്ന് സ്വയം വിശ്വസിച്ചു. നേതൃത്വത്തിൽ വിശ്വാസം ന‍ഷ്ടപ്പെട്ടവർക്ക് സംഘടനയിൽ തുടരാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു.

സംഘടനയുടെ ചട്ടക്കൂട് അംഗീകരിക്കണം. അത് അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്തായിരിക്കും. പാർട്ടി ചട്ടക്കൂട് അനുസരിക്കുമ്പോൾ മാത്രമാണ് അച്ചടക്കമുള്ള പ്രവർത്തകരാകുന്നതെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.

ഹരിത സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PMA Salam attack to Haritha Former office Bearers
Next Story