Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്ക​ണം -പി.​എം.​എ. സ​ലാം

text_fields
bookmark_border
pma salam
cancel
camera_alt

തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ര​ങ്ങാ​ടി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ട് ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ഗ​ര​സ​ഭ ഓ​ഫി​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ലാ​ന്‍ ഫ​ണ്ട് മു​ഴു​വ​നാ​യി ന​ല്‍കി​യി​ട്ടി​ല്ല. ഓ​രോ ദി​വ​സ​വും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​വും ഫ​ണ്ടും സ​ര്‍ക്കാ​ര്‍ ക​വ​ര്‍ന്നെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് ലം​ഘി​ച്ചാ​ണ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന​ത്. ഇ​ട​ത് സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ദ്രോ​ഹി​ച്ചാ​ണ് ഭ​രി​ക്കു​ന്ന​ത്. ക്ഷേ​മ​പെ​ന്‍ഷ​ന്‍ പോ​ലും കു​ടി​ശ്ശി​ക​യാ​ക്കി. വീ​ട് വെ​ക്കാ​ന്‍ പെ​ര്‍മി​റ്റ് ഫീ​സ് ക​ണ​ക്കി​ല്ലാ​തെ കൂ​ട്ടി. സ​ലാം പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ചെ​യ​ര്‍പേ​ഴ്‌​സ​ൻ കാ​ലൊ​ടി സു​ലൈ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ന​ന്‍ വെ​ന്നി​യൂ​ര്‍, ഇ​ഖ്ബാ​ല്‍ ക​ല്ലു​ങ്ങ​ല്‍, സി.​പി. ഇ​സ്മാ​യി​ല്‍, ഇ.​പി. ബാ​വ. സി.​പി. സു​ഹ്റാ​ബി, അ​ലി​മോ​ന്‍ ത​ട​ത്തി​ല്‍. പി.​കെ. അ​സീ​സ്, പി.​ടി. ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​ള്ളി​ക്കു​ന്ന്: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് 2023-24 വ​ര്‍ഷ​ത്തി​ല്‍ ബ​ജ​റ്റ് വി​ഹി​ത​മാ​യി ല​ഭി​ക്കേ​ണ്ട ഫ​ണ്ട് ത​ട​ഞ്ഞ് വെ​ച്ച​തി​ലും ത​ന​ത് ഫ​ണ്ട് ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഉ​ത്ത​ര​വി​നു​മെ​തി​രെ യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ പി.​പി. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി. ആ​സി​ഫ് മ​ഷ്ഹൂ​ദ്, സി. ​ഉ​ണ്ണി​മൊ​യ്തു, ഇ. ​ദാ​സ​ൻ, സ​ത്താ​ർ ആ​ന​ങ്ങാ​ടി, ടി. ​വി​നോ​ദ്‌​കു​മാ​ർ, എ.​പി.​കെ. ത​ങ്ങ​ൾ, കെ.​പി. ഹ​നീ​ഫ, എം.​കെ. ക​ബീ​ർ, സു​ഹ​റ ബ​ഷീ​ർ, ത​ങ്ക​പ്ര​ഭ, പു​ഷ്പ മൂ​ന്നു​ചി​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local bodiesPMA Salam
News Summary - pma salam about Local bodies fund
Next Story