Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ: ഇനി...

പി.എം ശ്രീ: ഇനി സ്കൂളുകളുടെ തെരഞ്ഞെടുപ്പ്; മൂന്ന് ഘട്ടങ്ങൾ

text_fields
bookmark_border
പി.എം ശ്രീ: ഇനി സ്കൂളുകളുടെ തെരഞ്ഞെടുപ്പ്; മൂന്ന് ഘട്ടങ്ങൾ
cancel
Listen to this Article

തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം വൈകാതെ സ്കൂളുകൾ തെരഞ്ഞെടുക്കുന്ന നടപടികളിലേക്ക്​ കടക്കും. മൂന്ന്​ ഘട്ടങ്ങളിലൂടെയാണ്​ സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്​. ഒന്നാംഘട്ട നടപടികളിൽ ഉൾപ്പെട്ടതാണ്​ ധാരണാപത്രം ഒപ്പിടൽ.

ചലഞ്ച്​ മാതൃകയിൽ മത്സരാധിഷ്ഠിതമായിട്ടാകും സ്കൂൾ തെരഞ്ഞെടുപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്​ കീഴിലെ വിദ്യാഭ്യാസ മാനേജ്​മെന്‍റ്​ ഇൻഫർമേഷൻ സംവിധാനമായ യൂനിഫൈഡ്​ ഡിസ്​ട്രിക്​ട്​ ഇൻഫർമേഷൻ സിസ്റ്റം ഫോർ എജൂക്കേഷൻ പ്ലസ്​ (യൂഡയസ്​ പ്ലസ്​) ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാകും തെരഞ്ഞെടുപ്പ്​.

സ്കൂളിന് നല്ല നിലയിലുള്ള സ്വന്തം കെട്ടിടം, റാമ്പ്​ ഉൾപ്പെടെ തടസ്സരഹിതമായ പ്രവേശനം, സുരക്ഷ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, കൈകഴുകാനുള്ള സൗകര്യം, അധ്യാപകർക്ക്​ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്​, ​പ്രവർത്തനക്ഷമമായ വൈദ്യുതി സൗകര്യം, ലൈബ്രറി/ ലൈബ്രറി കോർണർ/ കായിക ഉപകരണങ്ങൾ എന്നിവ പരിഗണന ഘടകങ്ങളായിരിക്കും. ഓൺലൈൻ ചലഞ്ച് പോർട്ടലിൽ സ്കൂളുകൾ സ്വന്തം നിലക്കാണ്​ അപേക്ഷിക്കേണ്ടത്​.

അപേക്ഷയിലെ അവകാശവാദങ്ങൾ പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്​ സ്കൂളുകളുടെ പട്ടിക ശിപാർശ ചെയ്യും. പി.എം ശ്രീ സ്കൂളുകളുടെ നിരീക്ഷണത്തിനായി ജിയോ-ടാഗിങ്​ നടത്തും. ഇതിനായി ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫോർമാറ്റിക്സിന്റെ സേവനങ്ങൾ സ്വീകരിക്കും. ​ഒരു ബ്ലോക്കിൽ പരമാവധി രണ്ട്​ സ്കൂളുകളെയായിരിക്കും തെരഞ്ഞെടുക്കുക. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM SHRI
News Summary - PM Shri: selection of schools in three phases
Next Story