Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകളിൽ പി.എം ശ്രീ...

സ്കൂളുകളിൽ പി.എം ശ്രീ പദ്ധതി വരും; കേന്ദ്ര നിയന്ത്രണവും നിരീക്ഷണവും

text_fields
bookmark_border
സ്കൂളുകളിൽ പി.എം ശ്രീ പദ്ധതി വരും; കേന്ദ്ര നിയന്ത്രണവും നിരീക്ഷണവും
cancel

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളിലെ പഠന -അക്കാദമിക പ്രവർത്തനങ്ങൾ പൂർണമായും കേന്ദ്രസർക്കാറിന്‍റെ തത്സമയ നിരീക്ഷണത്തിലായിരിക്കുമെന്ന് രേഖകൾ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പി.എം ശ്രീ പദ്ധതിക്കായുള്ള ധാരണപത്രത്തിലും കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പദ്ധതി രേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പാഠ്യപദ്ധതി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കേണ്ടിവരുമോ എന്നതിലുള്ള ചർച്ചയും പരിശോധനകളും നടക്കുമ്പോഴാണ് അതിനപ്പുറത്തുള്ള കേന്ദ്രസർക്കാർ മേൽനോട്ടവും നിരീക്ഷണവും ഉണ്ടാകുമെന്ന് പദ്ധതി രേഖകളിൽ തന്നെ അടിവരയിടുന്നത്. കേന്ദ്രസർക്കാറിന്‍റെ വിദ്യ സമീക്ഷ കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ വരുന്ന സ്കൂളുകളിലെ പഠന-അക്കാദമിക പ്രവർത്തനങ്ങൾ ഐ.ടി അധിഷ്ഠിത രീതിയിൽ തത്സമയം നിരീക്ഷിക്കുമെന്ന് ധാരണപത്രത്തിലും പി.എം ശ്രീ സ്കൂൾ ചട്ടക്കൂട് രേഖയിലും വ്യക്തമാക്കുന്നു.

പി.എം ശ്രീ നടപ്പാക്കിയാൽ സ്കൂളുകളിൽ സംസ്ഥാനത്തെ പാഠ്യപദ്ധതി തന്നെ തുടരാനാകുമെന്നായിരുന്നു ഒപ്പിട്ടപ്പോൾ എൽ.ഡി.എഫ് സർക്കാറും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അവകാശപ്പെട്ടത്. സംസ്ഥാനത്തെ പാഠ്യപദ്ധതി പിന്തുടരുന്നതിനുള്ള സാധ്യത തേടുമെന്ന് യു.ഡി.എഫ് സർക്കാറും പറയുമ്പോഴാണ് പദ്ധതിയുടെ അടിസ്ഥാന രേഖ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. 2018-19 വർഷത്തിൽ ഗുജറാത്ത് സർക്കാർ നടപ്പാക്കുകയും പിന്നീട് 2020ൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുകയും ചെയ്ത പദ്ധതിയാണ് വിദ്യസമീക്ഷ കേന്ദ്രങ്ങൾ.

പി.എം പദ്ധതിയുടെ കാലപരിധി അഞ്ച് വർഷമാണ്. കാലപരിധിക്ക് ശേഷം സ്കൂളുകൾ സംസ്ഥാനം തിരികെ ഏറ്റെടുത്ത് പി.എം ശ്രീ മാനദണ്ഡങ്ങൾ പ്രകാരം തന്നെ മുന്നോട്ടുകൊണ്ടുപോകണമെന്നും രേഖയിൽ പറയുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സ്കൂൾ -സാക്ഷരത വകുപ്പും സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കണമെന്ന വ്യവസ്ഥയും ധാരണപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ഓരോ േബ്ലാക്കിൽ നിന്നും പരമാവധി ഒന്ന് വീതം എലമെന്‍ററി, സെക്കൻഡറി/ സീനിയർ സെക്കൻഡറി സ്കൂളുകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. 152 േബ്ലാക്കുകളുള്ള കേരളത്തിൽനിന്ന് 304 സ്കൂളുകൾക്ക് വരെയാണ് സാധ്യത. മികച്ച ഭൗതിക, അക്കാദമിക സൗകര്യമുള്ള സ്കൂളുകളാണ് പദ്ധതി വഴി കേന്ദ്രസർക്കാർ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായി മാറുക.

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ‘കേ​​ന്ദ്ര ട​ച്ച്​’ നി​ർ​ബ​ന്ധം

പി.​എം ശ്രീ ​ന​ട​പ്പാ​ക്കു​മ്പോ​ൾ എ​ൻ.​ഇ.​പി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള എ​ൻ.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി​യ നാ​ഷ​ന​ൽ ക​രി​ക്കു​ലം ഫ്രെ​യിം​വ​ർ​ക്ക് ഫോ​ർ സ്കൂ​ൾ എ​ജു​ക്കേ​ഷ​ൻ​ പ്ര​കാ​ര​മു​ള്ള പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​ര​ണ​മെ​ന്നാ​ണ്​ പ​ദ്ധ​തി രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ എ​ൻ.​ഇ.​പി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രാ​മെ​ന്നും രേ​ഖ​യി​ൽ പ​റ​യു​ന്നു. ഈ ​ര​ണ്ട്​ സാ​ധ്യ​ത​ക​ളാ​ണ്​ രേ​ഖ​യി​ലു​ള്ള​ത്. എ​ൻ.​ഇ.​പി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത കേ​ര​ളം എ​ൻ.​ഇ.​പി മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഘ​ട​ന പ്ര​കാ​ര​മ​ല്ല പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. പ​ദ്ധ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ​ സം​സ്ഥാ​ന​ത്തി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി ത​ന്നെ പി​ന്തു​ട​രാ​നു​ള്ള സ്വാ​ത​ന്ത്ര്യം തേ​ടു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യാ​ണ്​ പി.​എം ശ്രീ ​പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​ടെ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ. കേ​ന്ദ്ര പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്നി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച രീ​തി​യി​ൽ ത​യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി വേ​ണ​മെ​ന്ന്​ ചു​രു​ക്കം.

ഭരണ, അക്കാദമിക പ്രതിസന്ധിയുടെ ചുഴിയിൽ സർക്കാർ

തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റം​ സ​ർ​ക്കാ​ർ നേ​രി​ടു​ന്ന​ത്​ ദ്വി​മു​ഖ പ്ര​തി​സ​ന്ധി. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ഹി​ന്ദു​ത്വ’​വ​ത്ക​ര​ണ​ത്തി​ൽ​ അ​ണി ചേ​രേ​ണ്ടി​വ​രു​ന്ന​ത്​ യു.​ഡി.​എ​ഫ്​ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ​യ​പ്ര​തി​സ​ന്ധി​യാ​ണ്. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ​മാ​യി ഒ​പ്പു​വെ​ച്ച​ത്​ ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ലി​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​തേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​ രാ​ഷ്ട്രീ​യ വി​ശ്വാ​സ്യ​ത​യു​ടെ കൂ​ടി പ്ര​ശ്​​ന​മാ​യി മാ​റു​ന്നു.

സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഫ​ണ്ട്​ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ സ​ർ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യു​ടെ മ​റു​വ​ശം. പി.​എം ശ്രീ​യു​ടെ പേ​രി​ൽ ത​ട​ഞ്ഞു​വെ​ച്ച 1,100 കോ​ടി​യി​ലേ​റെ സ​മ​ഗ്ര​ശി​ക്ഷ ഫ​ണ്ട്​ നി​ക​ത്താ​ൻ വ​ഴി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്,​ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​പ്പു​വെ​ച്ച പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ വ്യ​വ​സ്ഥ​യി​ല്ലെ​ന്ന സാ​​ങ്കേ​തി​ക​ത്വം ഉ​യ​ർ​ത്തി മു​ന്നോ​ട്ടു​പോ​കാ​ൻ വ​ഴി​തേ​ടു​ന്ന​ത്. ഒ​ന്ന്​ മു​ത​ൽ എ​ട്ട്​ വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ യൂ​നി​ഫോം, സൗ​ജ​ന്യ പാ​ഠ​പു​സ്ത​കം, അ​ധ്യാ​പ​ക പ​രി​ശീ​ല​നം, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന സ​ഹാ​യം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​ള്ള തു​ക​യാ​ണ്​ പി.​എം ശ്രീ​യു​ടെ പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്ക്​ നി​ർ​ബ​ന്ധി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യാ​ണ്​ പി.​എം ശ്രീ. ​സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ടും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളാ​യു​മാ​ണ്​ പി.​എം ശ്രീ ​സ്​​കൂ​ളു​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഫ​ണ്ട്​ ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ജ​നാ​ധി​പ​ത്യ, മ​തേ​ത​ര അ​ടി​ത്ത​റ​യി​ൽ ഉ​റ​ച്ചു​നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്ന കേ​ര​ള​ത്തി​ന്‍റെ സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ അ​ടി​വേ​ര​റു​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​ളി​യ​ജ​ണ്ട​ക​ള​ട​ങ്ങി​യ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് കീ​ഴ​ട​ങ്ങേ​ണ്ട​തു​​ണ്ടോ എ​ന്ന സു​പ്ര​ധാ​ന ചോ​ദ്യ​വും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ ഉ​യ​രു​ന്നു​ണ്ട്.

പ​ദ്ധ​തി​യി​ൽ ര​ഹ​സ്യ​മാ​യി ഒ​പ്പി​ട്ട​തി​നെ പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന്​ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ക​യും ചെ​യ്ത​വ​ർ ഭ​ര​ണ​ത്തി​ലേ​​റി​യ​പ്പോ​ഴാ​ണ്​ പി.​എം ശ്രീ​യി​ലെ കു​രു​ക്കി​ന്‍റെ ആ​ഴം തി​രി​ച്ച​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsedunewsPM SHRIKerala
Next Story