Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം ശ്രീ: ‘ഏകപക്ഷീയമായി സർക്കാറിന് പിന്മാറാനാകില്ല, മുൻ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി എങ്ങനെ മറികടക്കാൻ കഴിയുമെന്ന് പരിശോധിക്കും’ : വിദ്യാഭ്യാസമന്ത്രി

text_fields
bookmark_border
‘മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച് മാത്രമായിരിക്കും ഭാവിനടപടികൾ’
https://www.madhyamam.com/tags/waqf-board
cancel
camera_alt

എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽനിന്ന് സർക്കാറിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. മുന്‍ സര്‍ക്കാർ ധാരണാപത്രം ഒപ്പുവെച്ചതിനാലാണ് ഈ പ്രതിസന്ധിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി വ്യക്തമാക്കി. പി.എം ശ്രീയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീ നടപ്പാക്കാത്തതിനാൽ കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട വിഹിതം തടയുന്ന സാഹചര്യമാണ്. വിവിധ പദ്ധതികളിലായി 1607 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.എം.ശ്രീ പദ്ധതി കരാർ 30 ദിവസത്തെ നോട്ടീസ് നൽകി പദ്ധതി റദ്ദാക്കാനോ പിന്മാറാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമാണ്. കരാറിലെ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്നിൽ ഭേദഗതി വരുത്താനോ മറ്റോ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുപാർട്ടികളും തീരുമാനിച്ച ശേഷമേ നടപ്പിലാക്കാവൂ. മുന്‍ സര്‍ക്കാർ ധാരണാപത്രം ഒപ്പുവെച്ചതിനാലുള്ള പ്രതിസന്ധിയാണ് ഈ സർക്കാറിന് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ പൊതുവിദ്യാലയങ്ങലിൽ പഠിപ്പിക്കുന്ന സിലബസ് അല്ലാതെ മറ്റൊരു പാഠ്യപദ്ധതിയും കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ പഠിപ്പിക്കില്ലെന്ന നിലപാടാണ് ഈ സർക്കാറിനുള്ളതെന്നും മന്ത്രി മറുപടി നൽകി.

തമിഴ്‌നാട് ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ഇതിനോടകം പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ പി.എം. ശ്രീ പദ്ധതി പഠിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിരുന്നെങ്കിലും, ഒരു യോഗം പോലും ചേരാതെ അവര്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഭാഗങ്ങളും പരിശോധിച്ച് ഇടത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി എങ്ങനെ മറികടക്കാൻ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM SHRI Scheme: Cannot Withdraw Unilaterally, Says Education Minister N. Shamsudheen
Next Story