Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം.ശ്രീ: സിലബസില്‍...

പി.എം.ശ്രീ: സിലബസില്‍ കൈകടത്താന്‍ അനുവദിക്കില്ല -മന്ത്രി കെ.എം ഷാജി

text_fields
bookmark_border
പി.എം.ശ്രീ: സിലബസില്‍ കൈകടത്താന്‍ അനുവദിക്കില്ല -മന്ത്രി കെ.എം ഷാജി
cancel

കോഴിക്കോട്: പി.എം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശ മന്ത്രി കെ.എം ഷാജി. കേരളത്തിന്റെ കരിക്കുലത്തെ അപകടപ്പെടുത്താത്ത രീതിയിലാണെങ്കില്‍ മാത്രമേ പിഎം ശ്രീയുമായി മുന്നോട്ട് പോവുകയുള്ളു. ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കരാറിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും കെ.എം ഷാജി വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പി.എം ശ്രീയിൽ ഒപ്പുവെച്ചു എന്നത് യാഥാര്‍ഥ്യമാണ്. ഇടതുപക്ഷം ജനങ്ങളെ കബളിപ്പിക്കാന്‍ പറയുന്നതുപോലെ പദ്ധതിയില്‍ മരവിപ്പിക്കല്‍ എന്ന നടപടിയില്ല.

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇടതുപക്ഷത്തിന്റെ പഴയ ബജറ്റ് പുതുക്കി റീസൈസ് ചെയ്തത് പോലെയാണ്. കൂടാതെ സര്‍ക്കാരിന് മുന്നില്‍ ഇപ്പോൾ വലിയ സാമ്പത്തിക വെല്ലുവിളിയുണ്ട്. എന്നാല്‍ അതിനെ മറികടക്കാനുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ജനങ്ങള്‍ അല്‍പ്പം ക്ഷമയോടെ കാത്തിരിക്കണമെന്നും മീഡിയാവണ്ണിന്് നൽകിയ അഭിമിഖത്തിൽ മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെ വഴിയാധാരമാക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. അധികാരത്തിലിരുന്നപ്പോള്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി വരെ കൊണ്ടുവന്ന പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന സ്വകാര്യവത്കരണമെന്ന വിമര്‍ശനം പ്രസക്തമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫും യുത്ത് ലീഗ് കമ്മികളും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനം പദ്ധതിയിൽ അംഗമാണെന്നും പദ്ധതിയിൽ തുടരാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിവിധ മുസ് ലിം സംഘടകളും രംഗത്തെത്തിയിരുന്നു. സിലബസ് മാറ്റാതെ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നതിനേക്കുറിച്ച് പഠിക്കാൻ മന്ത്രിമാരായ എൻ. ഷംസുദ്ദീൻ അധ്യക്ഷനായും റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവറുൾപ്പെട്ട നാലംഗ സമിതി നിയോഗിച്ചിട്ടുണ്ട്. സമിതി ഉടൻ റിപ്പോർട്ട് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf govtPM SHRIEducation Newskmshaji
News Summary - PM Shri: No interference in syllabus will be allowed - Minister KM Shaji
Next Story