Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ:...

പി.എം ശ്രീ: ബ്രിട്ടാസിനെ മധ്യസ്ഥനാക്കിയതിലൂടെ വെളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാർ ദാസ്യം -റസാഖ് പാലേരി

text_fields
bookmark_border
പി.എം ശ്രീ: ബ്രിട്ടാസിനെ മധ്യസ്ഥനാക്കിയതിലൂടെ വെളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാർ ദാസ്യം -റസാഖ് പാലേരി
cancel
camera_alt

റസാഖ് പാലേരി, ജോൺ ബ്രിട്ടാസ്

കണ്ണൂർ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ജോൺ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാർ ദാസ്യമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. സി.പി.എമ്മിന്റെ എം.പിമാരെ എന്ന് മുതലാണ് ആർ.എസ്.എസ്സുമായി ഡീലുണ്ടാക്കാനുള്ള ചുമതല ഏൽപ്പിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. പി.എം ശ്രീ പദ്ധതിയിൽ കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകിൽ ഗൗരവസ്വഭാവത്തിലുള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആർ.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തുവന്നിരുന്നു. കേരളത്തിൽ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാനാവുന്നത്. കണക്കുകൾ പരിശോധിച്ചാൽ 500ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളിൽ സ്ഥാനാർഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ്മെന്റാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കരുത്തരായ സ്ഥാനാർഥികൾ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുർബല സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മറിച്ചും അങ്ങിനെയാണ്. ഇത് വളരെ ക്ളിയറാണ്, ബ്രിട്ടാസ് തന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കുന്നത്.

പിണറായി ഡെൽഹിയിൽ വരുമ്പോൾ ​ബ്രിട്ടാസാണ് അപ്പോയിന്റ്മെൻറ് ഉ​ൾപ്പെടെ ശരിയാക്കി നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളിലും മോദിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ബ്രിട്ടാസാണ്. കഴിഞ്ഞ ഒക്ടോബർ 10ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ​പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോഴും ഇടനിലക്കാരൻ ബ്രിട്ടാസായിരുന്നു. ഈ ചർച്ചയിലാണ് പി.എം​ ശ്രീയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്. പത്തിന് മുഖ്യമ​ന്ത്രി ഡൽഹിയിലെത്തി ഇരുവരെയും കണ്ടതിന് പിന്നാലെ, 16-ാം തീയതിയാണ് ഉദ്യോഗസ്ഥർ പദ്ധതിക്കായി ഒപ്പുവെച്ചതെന്നും മുരളീധരൻ പറഞ്ഞു. 18ന് മന്ത്രി രാജൻ വിഷയം കാബിനറ്റിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൈമലർത്തിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കേ​ന്ദ്രം ന​ട​പ്പാ​ക്കി​യ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ പ​ദ്ധ​തി ‘പി.​എം ശ്രീ’​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​നും കേ​ന്ദ്ര​ത്തിനു​മി​ട​യി​ൽ മ​ധ്യ​സ്ഥ​നാ​യി നി​ന്ന​ത് സി.​പി.​എം രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് ​ജോ​ൺ ബ്രി​ട്ടാ​സ് ആ​ണെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പാ​ർ​ല​മെ​ന്റി​ൽ വെ​ളി​പ്പെ​ടു​ത്തിയിരുന്നു. സ​ർ​ക്കാ​റു​ക​ൾ​ക്കി​ട​യി​ൽ പാ​ല​മാ​യി നി​ന്ന​തി​ന് ത​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​യ​ ജോ​ൺ ബ്രി​ട്ടാ​സി​നോ​ട് വ​ള​രെ​യേ​റെ ന​ന്ദി​യു​ണ്ടെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലായിരുന്നു വെളിപ്പെടുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:John Brittasrazak paleriCPMPM SHRI
News Summary - PM Shri: CPM's Sangh Parivar servitude revealed by making Brittas mediator, says Razaq Paleri
Next Story