Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ അടുത്ത...

പി.എം ശ്രീ അടുത്ത മന്ത്രിസഭ യോഗത്തിൽ: നയപരമായ തീരുമാനത്തിനായി യു.ഡി.എഫിന്​ വിടും

text_fields
bookmark_border
പി.എം ശ്രീ അടുത്ത മന്ത്രിസഭ യോഗത്തിൽ: നയപരമായ തീരുമാനത്തിനായി യു.ഡി.എഫിന്​ വിടും
cancel

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന് കൈ​പൊ​ള്ളി​യ പി.​എം ശ്രീ ​പ​ദ്ധ​തി മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മോ എ​ന്ന ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​ക്ക്​ പു​റ​ത്തു​ള്ള വി​ഷ​യ​മാ​യി കൊ​ണ്ടു​വ​രാ​നാ​ണ്​ ശ്ര​മം. ഇ​തി​നാ​യി പ്ര​ത്യേ​ക ​കു​റി​പ്പ്​ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം.

പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ സ്ഥി​തി സം​ബ​ന്ധി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ന​ൽ​കി​യ റി​​പ്പോ​ർ​ട്ടു​കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള കു​റി​പ്പാ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ സ​മ​ർ​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം വി​ഷ​യം ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്​ യു.​ഡി.​എ​ഫി​ന്​ വി​ടാ​നാ​ണ്​ ധാ​ര​ണ. യു.​ഡി.​എ​ഫ്​ ച​ർ​ച്ച​ചെ​യ്ത ശേ​ഷം വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ കൊ​ണ്ടു​വ​രും. വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം വൈ​കി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ല​പാ​ട്​ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​ന്ന​ത്.

2025 ഒ​ക്​​ടോ​ബ​ർ 16ന്​ ​പ​ദ്ധ​തി​ക്കാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച 2025-26ലെ ​ആ​ദ്യ​ഗ​ഡു​വാ​യ 92.28 കോ​ടി രൂ​പ കേ​ര​ള​ത്തി​ന്​ അ​നു​വ​ദി​ക്കു​ക​യും​ചെ​യ്തു. എ​ന്നാ​ൽ, മ​ന്ത്രി​സ​ഭ​യെ​യും എ​ൽ.​ഡി.​എ​ഫി​നെ​യും അ​റി​യി​ക്കാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്​ വി​വാ​ദ​മാ​യി.

മു​ന്ന​ണി​യി​ൽ സി.​പി.​ഐ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യി വി​ഷ​യം പ​ഠി​ക്കാ​ൻ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ക്കാ​നും അ​തു​വ​രെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തു​പ്ര​കാ​ര​മു​ള്ള ക​ത്ത്​ ന​ൽ​കി​യി​ട്ട്​ ഏ​ഴ്​ മാ​സ​ത്തോ​ള​മാ​യി. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഭ​ര​ണം മാ​റി. തീ​രു​മാ​നം വൈ​കി​യ​തോ​ടെ ക​രാ​റി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ​മ്മ​ർ​ദ​മു​ണ്ട്.

ധാ​ര​ണാ​പ​ത്ര​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ന്​ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ന​ൽ​കി​യ റി​​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നോ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ മാ​ത്ര​മേ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​നോ ഭേ​ദ​ഗ​തി വ​രു​ത്താ​നോ ക​ഴി​യൂ​വെ​ന്ന്​ ധാ​ര​ണാ​പ​ത്ര​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ളു​ടെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ക​രാ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നും വ്യ​വ​സ്ഥ​യു​ണ്ട്. ക​രാ​ർ സം​ബ​ന്ധി​ച്ച നി​യ​മ​വ​ശ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentcabinet meetingUDFPM SHRIKerala News
News Summary - PM Shri in the next cabinet meeting: Will leave it to UDF for a policy decision
Next Story