Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ആഹ്വാനം: മെയിൻ സ്വിച്ച്​ ഓഫാക്കരുതെന്ന്​​ കെ.എസ്​.ഇ.ബി

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ആഹ്വാനം: മെയിൻ സ്വിച്ച്​ ഓഫാക്കരുതെന്ന്​​ കെ.എസ്​.ഇ.ബി
cancel

കോഴിക്കോട്​: ഞായറാഴ്​ച രാത്രി ഒമ്പത്​ മുതൽ 9:09 വരെ വൈദ്യുതി വിളക്കുകളണച്ച്​ ദീപം തെളിയിക്കണമെന്ന പ്രധാനമന് ത്രിയുടെ ആഹ്വാനത്തിൽ വൈദ്യുതി ഉപഭോക്താക്കൾക്ക്​ നിർദേശവുമായി കെ.എസ്​.ഇ.ബി. വീടുകളിലെ മെയിൻ സ്വിച്ച്​ ഓഫ്​ ചെയ്യരുതെന്നും ഗാർഹിക വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതിയെന്നും കെ.എസ്​.ഇ.ബി. ഉപഭോക്താക്കൾക്കയച്ച മൊബൈൽ സന്ദേശത്തിൽ​ വ്യക്തമാക്കി.

വൈദ്യുതി ഉപഭോഗത്തി​ലെ വ്യതിയാനം കൈകാര്യം ചെയ്യാൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. എല്ലാ വൈദ്യുത ഉപകരണങ്ങളും ഈ സമയത്ത്​ പ്രവർത്തിപ്പിക്കാം.

ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, തുടങ്ങിയ അവശ്യ സേവന കേന്ദ്രങ്ങളിലെ വെളിച്ചവും തെരുവ് വിളക്കുകളും ഈ സമയത്ത്​ പ്രവർത്തിക്കുമെന്നും കെ.എസ്​.ഇ.ബി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiksebkerala newsmalayalam news
News Summary - PM Modi's appeal: Do not switch off from the main switch kseb -kerala news
Next Story