Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി മം​ഗ​ളൂ​രു...

കൊച്ചി മം​ഗ​ളൂ​രു പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
കൊച്ചി മം​ഗ​ളൂ​രു പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
cancel

കൊ​ച്ചി: കൊ​ച്ചി​യി​ൽ​നി​ന്ന് കൂ​റ്റ​നാ​ട് വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കും മം​ഗ​ളൂ​രു​വി​ലേ​ക്കും ഭൂ​മി​ക്ക​ടി​യി​ലെ കൂ​റ്റ​ൻ പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി വാ​ത​കം എ​ത്തി​ക്കു​ന്ന കൊ​ച്ചി-​കൂ​റ്റ​നാ​ട്-​ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു പൈ​പ്പ് ലൈ​ൻ പ്രോ​ജ​ക്ട്(​കെ.​കെ.​ബി.​എം.​പി.​എ​ൽ) പ​ദ്ധ​തി ഇ​ന്ന് രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും.

ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് ക​മ്പ​നി ചു​ക്കാ​ൻ പി​ടി​ക്കു​ന്ന 5700 കോ​ടി ചെ​ല​വു​ള്ള പ​ദ്ധ​തി മു​ഖേ​നെ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി​വാ​ത​ക​വും(​പി.​എ​ൻ.​ജി) മം​ഗ​ളൂ​രു​വി​ലെ​യും ബം​ഗ​ളൂ​രു​വി​ലെ​യും വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക​വും(​എ​ൽ.​എ​ൻ.​ജി) വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി സാ​ന്ദ്രീ​കൃ​ത പ്ര​കൃ​തി​വാ​ത​ക​വും(​സി.​എ​ൻ.​ജി) എ​ത്തും.

വീ​ടു​ക​ള്‍ക്കും, വാ​ഹ​ന​ങ്ങ​ള്‍ക്കും, വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും സം​ശു​ദ്ധ ഇ​ന്ധ​നം ല​ഭ്യ​മാ​വു​ന്ന പ​ദ്ധ​തി വ​ഴി നി​കു​തി​യി​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം 1000 കോ​ടി രൂ​പ​ സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പു​തു​വൈ​പ്പി​ലു​ള്ള പെ​ട്രോ​നെ​റ്റ് എ​ൽ.​എ​ൻ.​ജി ലി​മി​റ്റ​ഡി​ൽ​നി​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന പൈ​പ് ലൈ​ൻ, ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യാ​യ മം​ഗ​ളൂ​രു​വി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​തി​ന​കം 3000 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ 414 കി​ലോ​മീ​റ്റ​റും ക​ർ​ണാ​ട​ക​യി​ൽ 36 കി​ലോ​മീ​റ്റ​റു​മാ​ണ്​ പൈ​പ്പ്​​ലൈ​ൻ ദൈ​ര്‍ഘ്യം. പൈ​പ്പ്​ ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ പെ​ട്രോ​ളി​യം ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​യാ​ണ്.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ത​ട​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ യാ​ഥാ​ർ​ഥ്യം

2009ൽ ​അ​നു​മ​തി നേ​ടി, 2010ൽ ​നി​ർ​മാ​ണം തു​ട​ങ്ങി​യ ഗെ​യി​ൽ പൈ​പ് ലൈ​ൻ പ​ദ്ധ​തി​ക്ക്​ പ്രാ​ദേ​ശി​ക​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ എ​തി​ർ​പ്പും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളും പ്ര​തി​ബ​ന്ധ​മാ​യി​രു​ന്നു. 2016ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​ഗ​തി​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് കൂ​റ്റ​നാ​ട് വ​രെ​യു​ള്ള പൈ​പ്പി​ട​ൽ 2019ൽ ​പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ച​ന്ദ്ര​ഗി​രി പു​ഴ​ക്ക്​ കു​റു​കെ പൈ​പ്പി​ടു​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യി ത​ട​സ്സ​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം വൈ​കി​യ​ത്. കോ​വി​ഡ് ലോ​ക്ഡൗ​ണും ത​ട​സ​മാ​യി. ഇ​പ്പോ​ൾ കേ​ര​ള അ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ വ​രെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ എ​തി​ർ​പ്പു​മൂ​ലം ത​ട​സ്സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modigail
News Summary - PM Modi to inaugurate Kochi-Mangaluru GAIL pipeline on 5 Jan
Next Story