Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരേന്ദ്ര മോദി ശനിയാഴ്ച​ ഗുരുവായൂരിൽ ദർശനത്തിനെത്തും

text_fields
bookmark_border
നരേന്ദ്ര മോദി ശനിയാഴ്ച​ ഗുരുവായൂരിൽ ദർശനത്തിനെത്തും
cancel

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച​ ഗുരുവായൂരിൽ ദർശനം നടത്തും. ഈ മാസം എട്ടിന് ഉച്ചക്ക് 12 മണിയോടെ മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ച വിവരം. കേന്ദ്രമന്ത്രി പീയൂഷ്​ ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ്​ സൂചന. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റ ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്​.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളെ കുറിച്ച്​ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചന്വേഷിച്ചിട്ടുണ്ടെന്ന്​ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് പറഞ്ഞു. എന്നാൽ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്​ വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi may visit Guruvayoor temple on saturday noon -kerala news
Next Story