Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pm modi inaugurates Developmental Projects
cancel
Homechevron_rightNewschevron_rightKeralachevron_right6100 കോടിയുടെ വികസന...

6100 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന്​ സമർപ്പിച്ചു

text_fields
bookmark_border

കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്​ സമർപ്പിച്ചു. ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ്​ ഉദ്​ഘാടനം ചെയ്​തത്​. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, കേന്ദ്ര​മന്ത്രിമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

കൊച്ചി വ്യാപാരത്തിന്‍റെ നഗരമാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്​ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ്​ വികസനപദ്ധതികൾ. റോ റോ സർവിസ്​ വഴി 30 കിലോമീറ്റർ ദൂരം 3.5 കിലോമീറ്ററായി കുറക്കാം. കോവിഡ്​ സാഹചര്യത്തിൽ ആഭ്യന്തര ടൂറിസം വികസനത്തിന്​ പ്രയോജനപ്പെടുത്താൻ കഴിയണം. വരും തലമുറയെ ലക്ഷ്യം വെക്കുന്ന വികസനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്‍റെ പുനർനിർമാണ ശിലാസ്​ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനീയറിങ്​ ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്​ഘാടനും വെല്ലിങ്​ടൺ ​ദ്വീപിലെ റോ റോ വെസലുകളുടെ സമർപ്പണവുമാണ്​ ന​േ​രന്ദ്രമോദി നിർവഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Developmental Projects
Next Story