പി.എം കിസാൻ ഗുണഭോക്താകൾ 31 നകം വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണം
text_fieldsകോഴിക്കോട് : പി.എം കിസാൻ ഗുണഭോക്താകൾ 31 നകം വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണമെന്ന് കൃഷിവകുപ്പ്. കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ എല്ലാ കർഷകരുടേയും സംയുകത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാർമർ ഡാറ്റാ ബേസ്) രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ഓരോ പി.എം കിസാൻ ഗുണഭോകതാവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം.
അതിനായി സംസ്ഥാന കൃഷിവകുപ്പിലെ 'എയിംസ്'പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പി.എം കിസാൻ അനുകൂല്യം തുടർന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പി.എം കിസാൻ ഗുണഭോകതാക്കളും 2022 ജൂലൈ 31 നു മുൻപായി എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ചേർക്കേണ്ടതാണ്.
പി.എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ.കെ വൈസി നിർബന്ധമാക്കി. അതിനാൽ പി.എം കിസാൻ ഗുണഭോകതാക്കൾ 2022 ജൂലൈ 31 നു മുൻപായി നേരിട്ട് പി.എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ കെ.വൈ.സി ചെയ്യേണ്ടതാണ്.
രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പി.എം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോകതാക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6,000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

