വൻ വിജയമായി പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ
text_fieldsകോഴിക്കോട്: 2023ലെ പത്താംക്ലാസ് ഉന്നതവിജയികൾക്കായി മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിലും ഗൾഫ് രാഷ്ട്രങ്ങളിലും നടത്തിയ പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ഒബ്ജക്ടിവ് പരീക്ഷയിൽ ഉണ്ടായത്.കേരളത്തിലെ എല്ലാ ജില്ലകളിലുമായി 16 കേന്ദ്രങ്ങളിലും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ 10 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ പി.എം സ്കോളർഷിപ്പും ലഭിക്കും.

