പിഎം ഫൗണ്ടേഷൻ അവാർഡ്ദാനം ഇന്ന്; മുഖ്യമന്ത്രി വിഡി സതീശൻ ഉദ്‌ഘാടനം ചെയ്യും
text_fieldsകൊച്ചി: വിവിധ മേഖലകളിൽ പി.എം. ഫൗണ്ടേഷൻ പ്രഖ്യാപിച്ച അവാർഡുകൾ സമ്മാനിക്കുന്ന ചടങ്ങ് ഇന്നു രാവിലെ 10ന് എറണാകുളം ലെ മെറിഡിയനിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും. ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെ വിവിധ ജില്ലകളിലായി നടത്തിയ പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ‘സമഗ്രവിദ്യാഭ്യാസം ബോധന നവീകരണത്തിലൂടെ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ മികച്ച സ്‌കൂളുകൾക്കുള്ള പ്രൊഫ. കെ.എ. ജലീൽ സ്‌മാരക അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലം ഇരവിപുരം ഗവ. എൽ.പി സ്‌കൂൾ എന്നിവയാണ് മികച്ച സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടത്.
പി.എം. ഫൗണ്ടേഷൻ ചന്ദന പറമ്പിൽ ഗ്രാന്റിന് അർഹരായ മൗണ്ട് സീന സ്പെഷൽ സ്കൂൾ പത്തിരിപ്പാല (പാലക്കാട്), ചുള്ളിയോട് മേഴ്‌സി ഹോം വൊക്കേഷണൽ ട്രെയിനിങ് സെൻറർ (വയനാട്) എന്നിവയെയും 2025 ബാച്ച് പി.എം ഫെലോഷിപ്പിന് അർഹരായ വിദ്യാർഥികളെയും ചാർട്ടേഡ് അക്കൗണ്ടൻസി വിജയികളെയും ആദരിക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ, ഡോ. പി. മുഹമ്മദലി (ഗൾഫാർ), എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, ഡോ. അഷ്‌റഫ് കടക്കൽ, ഡോ, പി.എം. മുബാറക് പാഷ, ഡോ. കെ.ടി. അഷ്‌റഫ്, ഡോ. എൻ.എം. ശറഫുദ്ദീൻ, എം.എം. അബ്‌ദുൽ ബഷീർ, ഖദീജ മുഹമ്മദലി, സി.എച്ച്.എ. റഹീം, ഖദീജ സീനത്ത്, റസിയ മുഹമ്മദലി, ആയിഷ അയൂബ്, മുഹമ്മദ് അജ്‌മൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

