Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍ഷോയുടെ മാർക്ക്​...

ആര്‍ഷോയുടെ മാർക്ക്​ ലിസ്റ്റ്​ വിവാദം: മഹാരാജാസിലെ സി.സി ടി.വി ദൃശ്യം ​പൊലീസിന്​ കൈമാറി

text_fields
bookmark_border
pm arsho
cancel

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന്​ മാർക്ക്​ ലിസ്റ്റ്​ പുറത്തുവന്ന വിവാദത്തില്‍ എറണാകുളം മഹാരാജാസ്​ കോളജിലെ സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്​ കൈമാറി. മാർക്ക്​ ലിസ്റ്റ്​ വിവാദമുണ്ടായ ജൂണ്‍ ആറിലെ ദൃശ്യങ്ങളാണ്​ ജില്ല ക്രൈംബ്രാഞ്ചിന്​ കോളജ്​ അധികൃതർ നൽകിയത്​.

കാമ്പസിലെയും പ്രിന്‍സിപ്പലിന്‍റെ മുറിയിലെയും സി.സി ടി.വി ദൃശ്യം ക്രൈംബ്രാഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആര്‍ഷോക്കെതിരായ മാര്‍ക്ക്​ ലിസ്റ്റ്​ വിവാദവും മുന്‍ എസ്.എഫ്​.ഐ നേതാവ്​ കെ. വിദ്യക്കെതിരായ വ്യാജ രേഖ ആരോപണവും ഉയര്‍ന്നത്​ ഒരേദിവസമായിരുന്നു. ആ ഘട്ടത്തില്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസിൽ ആരെല്ലാം വന്നുവെന്നും കോളജില്‍ നടന്ന സംഭവങ്ങള്‍ എന്തെല്ലാമെന്നുമാണ് ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നത്.

കോളജ്​ പരീക്ഷ വിഭാഗത്തിൽ പ്രവേശിച്ചവരുടെയും പ്രിൻസിപ്പലിനെ കണ്ടവരുടെയും മറ്റും വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷവിഭാഗം കമ്പ്യൂട്ടറുകളുടെ വിശദാംശവും തേടിയിട്ടുണ്ട്. ആര്‍ഷോ നൽകിയ പരാതിയില്‍ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറും കോളജ്​ യൂനിറ്റ്​ പ്രസിഡന്‍റ്​ ഫൈസലും വ്യാഴാഴ്ച അന്വേഷണ സംഘത്തിന്​ മുന്നിൽ ഹാജരായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharajas collegepm arsho
News Summary - pm arsho mark list controversy: CCTV footage handed over to police
Next Story