Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്ന് സൂപ്പർവൈസർ മരിച്ചു
text_fieldsbookmark_border
കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപ്പർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാർക് പ്ലൈവുഡ് ഫാക്ടറിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.
വർഷങ്ങളായി പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിൽ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിർമിച്ച കോൺക്രീറ്റ് സ്ലാബ് പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. സ്ലാബ് തലയിൽ പതിച്ചതിനെ തുടർന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

