
പ്ലസ്ടു വിജയശതമാനത്തിലും എ പ്ലസിലും വൻമുന്നേറ്റം ; 87.94 % വിജയം: റിസൾട്ട് വേഗമറിയാൻ അഞ്ച് വെബ്സൈറ്റുകൾ
text_fieldsതിരുവനന്തപുരം: പ്ലസ് ടു ,വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് വിജയം. സമീപകാല റെക്കോർഡുകൾ തിരുത്തുന്നതാണ് ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം പ്രഖ്യാപിച്ചത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനവുവുണ്ട്.
സയൻസ് വിഭാഗത്തിൽ 1,59,958 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന് അർഹരായി. വിജയ ശതമാനം 80.43 ശതമാനം. കൊമേഴ്സിൽ 1,04,930 പേരാണ് ഉന്നത പഠനത്തിനർഹരായത്. 89.13 ശതമാനം.
48,383 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 18510 ആയിരുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കൂടുതൽ നേടിയത് മലപ്പുറം ജില്ലയാണ്. 6707 പേരാണ് ഇവിടെ നിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.
2035 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788 പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പണ്‍ നിന്ന് 25292 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 53.00 ശതമാനം.
ടെക്നിക്കൽ വിഭാഗത്തിൽ 1011 പേരാണ് ഉപരിപഠനത്തിനർഹരായത്. 84.39 ശതമാനം. ആർട്ട് (കലാമണ്ഡലം) വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.
സർക്കാർ സ്കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം.
എയ്ഡഡ് സ്കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത് 1,73,361 പേർ യോഗ്യത നേടി. അതായത് 90.37 ശതമാനം വിജയം.
അൺഎയ്ഡഡ് മേഖലയിൽ പരീക്ഷയെഴുതിയ 23,358 പേർ പരീക്ഷയെഴുതിയതിൽ 20,479 പേർ യോഗ്യത നേടി.87.67 ശതമാനം വിജയം. സ്പെഷൽ സ്കൂളിൽ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ് കൈവരിച്ചത്. ടെക്നിക്കല്‍ വിഭാഗത്തിൽ നിന്ന് 1,011 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 84.39. ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവരിൽ 67 ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 89.33
- വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11%)
- വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട (82.53%)
- നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136 ( കഴിഞ്ഞ വർഷം 114)
- സര്‍ക്കാര്‍ സ്കൂളുകള്‍ 11 (7)
- എയ്ഡഡ് സ്കൂളുകള്‍ 36 (36)
- അണ്‍ എയ്ഡഡ് സ്കൂളുകള്‍ 79 (62)
- സ്പെഷ്യല്‍ സ്കൂളുകള്‍ 10 (9)
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)
- ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)
- മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510)
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍ )
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍ രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)
- വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശി ച്ചിട്ടുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും 4,46,471 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഏതെങ്കിലും കാരണവശാല്‍ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ പിന്നീട് അവസരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി ആഗസ്റ്റ് 11 മുതല്‍ സേ/ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തും.
പ്രധാന തീയതികള്‍
- പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31
- സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31
- സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ആഗസ്റ്റ് 11 മുതല്‍
- ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ആഗസ്റ്റ് 5, 6 തീയതികളില്‍
2021 ഏപ്രില്‍ 8 മുതല്‍ 26 വരെയാണ് രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടന്നത്. ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2004 പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. 26 ന് പരീക്ഷകള്‍ അവസാനിച്ചെങ്കിലും സമ്പൂർണലോക്ഡൗണ്‍ കാരണം മൂല്യനിര്‍ണ്ണയം ഒരു മാസത്തിലേറെ വൈകിയാണ് ആരംഭിക്കാനായത്.
പ്ലസ്വൺ സീറ്റുകൾ വർധിപ്പിക്കും
അതെസമയം സംസ്ഥാനത്ത് പ്ലസ്വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റുകളും,തെക്കൻ ജില്ലകളിൽ 10 ശതമാനം സീറ്റുകളുമാണ് വർധിപ്പിക്കുക. പ്ലസ് വൺ പ്രവേശനം ആഗസ്റ്റ് ആദ്യആഴ്ചയിൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഫലമറിയാവുന്ന വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ: Saphalam2021, iExaMs-Kerala
ഗൾഫിൽ വിജയം ഉയർന്നു
തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ വിജയം ഉയർന്നു. കഴിഞ്ഞവർഷം 94.82 ശതമാനം ആയിരുന്നത് ഇത്തവണ 97.31 ശതമാനമായി. എട്ട് സ്കൂളുകളിലായി 446 പേർ പരീക്ഷയെഴുതിയതിൽ 434 പേർ വിജയിച്ചു. 112 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. കഴിഞ്ഞ വർഷം ഇത് 25 ആയിരുന്നു. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് (94 വിദ്യാർഥികൾ), ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് (41 വിദ്യാർഥികൾ) സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 962 പേർ പരീക്ഷയെഴുതിയതിൽ 684 പേർ (71.10) വിജയിച്ചു. 39 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. മാഹിയിൽ ആറ് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 646 പേരിൽ 595 പേർ (92.11) വിജയിച്ചു. 148 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
