Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടന്നൽക്കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
text_fieldsbookmark_border
തളിക്കുളം (തൃശൂർ): ജലസംഭരണി വൃത്തിയാക്കാൻ കയറിയ പ്ലസ് ടു വിദ്യാർഥി കടന്നൽ കുത്തേറ്റ് മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് മിനി മുരളീധരന്‍റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്‍റെയും മകൻ അനന്തുകൃഷ്ണനാണ് (16) മരിച്ചത്.
ഏങ്ങണ്ടിയൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ ജലസംഭരണി വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്‍റെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. സഹോദരൻ: ആകാശ് (നോയ്ഡ, യു.പി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

