കാട്ടാനയിൽ നിന്നും പ്ലസ് ടു വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങൾ കാണാം
text_fieldsപൊഴുതന (വയനാട്): വയനാട്ടിലെ പൊഴുതനയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പ്ലസ് ടു വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. പൊഴുതന ടൗണിൽ എൽ.പി സ്കൂളിന് സമീപത്തുള്ള സി.സി.ടി.വിയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
തൊട്ടടുത്തെത്തിയ കാട്ടാനയിൽനിന്ന് വിദ്യാർഥി രക്ഷപ്പെടുന്നത് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കാണാനാകൂ. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് പൊഴുതന ടൗണിൽ കാട്ടാനയിറങ്ങിയത്. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർഥികളാണ് അവിശ്വസനീയമാം വിധം രക്ഷപ്പെട്ടത്. ഇവരെ സ്കൂൾ മുതൽ വീട് വരെ കാട്ടാന ഓടിച്ചു. ഇതിനുശേഷം
രണ്ടാനകൾ റോഡിൽനിന്ന് സമീപത്തെ പണിതീരാത്ത കെട്ടിടമുള്ള ഭാഗത്തേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഈ ആനകൾ വിദ്യാർഥികൾ ഓടിയ വഴിയേ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും ആനകൾ നശിപ്പിച്ചു. ഭീതിയിലായ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

