Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന്‍റെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് പ്ലസ്ടു വിദ്യാർഥി സഫ VIDEO

text_fields
bookmark_border
  • കുരു​വാ​ര​കു​ണ്ട് ഗ​വ. ഹൈ​സ്​​കൂ​ൾ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സഫ
safa-sebin
cancel

കരുവാരകുണ്ട്: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്ലസ്ടു വിദ് യാർഥി സഫ സെബിൻ. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ അവസരമാണ് തനിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നല്ല രീതിയിൽ തർജ്ജമ ചെയ്തെന്ന് അദ്ദേഹം പ്രശംസിച്ചെന്നും സഫ വ്യക്തമാക്കി.

കരു​വാ​ര​കു​ണ്ട് ഗ​വ. ഹൈ​സ്​​കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സഫ സെബിൻ. മികച്ച രീതിയിൽ പ്രസംഗം തർജ്ജമ ചെയ്ത സഫക്ക് ചോക് ലേറ്റ് നൽകിയ രാഹുൽ, ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus Two Student SaFa Sebin Transulate Rahul Gandhi Speech -Kerala News
Next Story