പ്ലസ്ടു വിദ്യാർഥിയുടെ കൊലപാതകം: ശാരീരിക് പ്രമുഖ് അടക്കം 16 ആർ.എസ്.എസുകാർ അറസ്റ്റിൽ
text_fieldsചേർത്തല: പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പട്ടണക്കാട്, കളപ്പുരക്കൽ നികർത്ത് അനന്തു അശോകനെ (17) മർദിച്ചുകൊന്ന കേസിൽ ശാരീരിക് പ്രമുഖ് അടക്കം 16 ആർ.എസ്.എസുകാർ അറസ്റ്റിൽ. പ്രതികളിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്നുപേർ സഹോദരങ്ങളും മറ്റൊരാൾ കൊല്ലപ്പെട്ട വിദ്യാർഥിയുടെ സഹപാഠിയുമാണ്. പ്രതികൾക്ക് ലഹരിമരുന്ന് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ ഒന്നാം പ്രതി വയലാർ തൈവീട്ടിൽ ആർ. ശ്രീകുട്ടൻ (23) ആർ.എസ്.എസ് വയലാർ മണ്ഡലം ശാരീരിക് പ്രമുഖാണ്. രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്.
വയലാർ പഞ്ചായത്ത് നിവാസികളായ വിഷ്ണുനിവാസിൽ എം. ഹരികൃഷ്ണൻ (23), ചക്കുവെളി വീട്ടിൽ യു. സംഗീത് (കണ്ണൻ- -19), വേന്തമ്പിൽ വീട്ടിൽ എം. മിഥുൻ (19), കുറുപ്പന്തോടത്ത് എസ്. അനന്തു (20), ഐകരവെളി ഡി. ദീപക് (23), പുതിയേക്കൽ വീട്ടിൽ ആർ. രാഹുൽ (മനു -20), ചക്കുവെളി യു. ഉണ്ണികൃഷ്ണൻ (22), പാറേഴത്ത് നികർത്തിൽ അതുൽ സുഖാർനോ (19) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. പത്ത് പ്രതികളെ സംഭവം നടന്ന ദിവസംതന്നെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ വെള്ളിയാഴ്‌ച കീഴടങ്ങുകയായിരുന്നു.
കുട്ടിക്കുറ്റവാളികളായ ഏഴുപേരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എന്നാൽ, കുറ്റകൃത്യത്തിെൻറ സ്വഭാവം അനുസരിച്ച് ഇവരെയും മുതിർന്ന പ്രതികളോടൊപ്പം പരിഗണിക്കണമെന്നും കുട്ടികളെന്ന പരിഗണന കൊടുക്കരുതെന്നും കോടതിക്ക് െപാലീസ് റിപ്പോർട്ട് നൽകും. ആദ്യം പിടികൂടിയ പത്ത് പ്രതികളെ ചേർത്തല കോടതിയിലും പ്രായപൂർത്തിയാകാത്ത ഏഴ് പ്രതികളെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊലയിലേക്ക് നയിച്ചത് വിദ്യാർഥിനിയെ
ശല്യംചെയ്യുന്നത് ചോദ്യംചെയ്തത്
സഹപാഠിയായ വിദ്യാർഥിനിയെ ശല്യംചെയ്യുന്നത് എതിർത്തതിെൻറ പേരിലെ തർക്കമാണ് ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. അനന്തുവും സുഹൃത്തുക്കളായ സുജിത്, രാഹുൽ പ്രസാദ് എന്നിവരുമാണ് വിദ്യാർഥിനിയെ ശല്യംചെയ്യുന്നത് എതിർത്തത്. ഇേതച്ചൊല്ലി പിന്നീട് വാക്കേറ്റവും ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായിരുന്നു. കൊല്ലപ്പള്ളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇരുസംഘങ്ങളും കണ്ടുമുട്ടി തർക്കവും വാക്കേറ്റവും ഉണ്ടായി. തുടർന്നാണ് അനന്തുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ പ്രതികൾ തീരുമാനിച്ചത്.
കൊലനടന്ന ബുധനാഴ്ച രാവിലെ മൂന്ന് ബൈക്കുകളിലായി ആക്രമിസംഘം അനന്തുവിെൻറയും സുഹൃത്ത് രാഹുലിെൻറയും വീടിന് സമീപം നിരീക്ഷണത്തിനായി എത്തിയത് നാട്ടുകാർ കണ്ടിരുന്നു. അന്ന് രാത്രി നീലിമംഗലം ക്ഷേത്രത്തിന് സമീപം എത്തിയ ആക്രമിസംഘം സുഹൃത്തിെൻറ വീട്ടിൽ മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പംനിന്ന അനന്തുവിനോട് മറ്റൊരു സുഹൃത്തിെൻറ വീട്ടിൽ നടക്കുന്ന പാർട്ടിക്ക് വരാൻ ആവശ്യപ്പെട്ടു. രണ്ടാം പ്രതിയുടെ സുഹൃത്തിനെ ഉപയോഗിച്ചാണ് വിളിച്ചത്. എന്നാൽ, ഇതേ സുഹൃത്തുതന്നെ കെണിയുള്ളതായി സൂചന നൽകിയതിനാൽ അനന്തു പോയില്ല. ഏറെ നേരമായിട്ടും വരാതിരുന്നപ്പോൾ ആക്രമിസംഘം അവിടേക്ക് ചെല്ലുകയായിരുന്നു.
ആക്രമികളെ കണ്ട് അനന്തുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രാഹുലും അരുണും ഓടിരക്ഷപ്പെട്ടു. അനന്തുവിനെ ആക്രമികളിലൊരാൾ പിടിച്ചുവെക്കുകയും മറ്റ് ചിലർ ചേർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പ്രതികൾ ഇവിടെവെച്ച് അനന്തുവിനെ വളഞ്ഞിട്ട് മരക്കമ്പും മറ്റും കൊണ്ട് മൃഗീയമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റം പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരെ പ്രതികൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. അഞ്ച് ബൈക്കുകളിലായാണ് 17 പ്രതികൾ എത്തിയത്. ഇവരെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നതാണ് തിരിച്ചറിയാൻ ഇടയാക്കിയതെന്ന് സി.ഐ വി.പി. മോഹൻലാലും എസ്.ഐ സി.സി. പ്രതാപചന്ദ്രനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
