പ്ലസ്ടു വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ
text_fieldsപാലക്കാട്: പാലക്കാട് നഗരത്തിലെ മേപ്പറമ്പ് പേഴുങ്കരയിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥി തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ. മുസ്തഫയുടെ മകൻ അനസ് (17) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിമുതൽ അനസിനെ കാണാനില്ലായിരുന്നു. സ്കൂൾ കഴിഞ്ഞ് പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ഇറങ്ങിയ അനസ് വീട്ടിലേക്ക് മടങ്ങിയില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. ഇതിനിടെ ചാവക്കാട് ബീച്ചിൽ അനസിനെ കണ്ടതായി പ്രചാരണം നടന്നിരുന്നു.ചൊവ്വാഴ്ചയാണ് അനസിനെ തൃശൂരിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ തൊഴിലാളികൾ കണ്ടെത്തിയത്. ആളെ തിരിച്ചറിയാതിരുന്നതിനാൽ തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലായിരുന്നു.
ബുധനാഴ്ച രാത്രിയോടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലോടെ പേഴുങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ് മുസ്തഫ ഗൾഫിലാണ്. മരണകാരണം വ്യക്തമല്ല. മാതാവ്: സമീറ. സഹോദരങ്ങൾ: റിനാ ഫാത്തിമ, മുഹമ്മദ് നാഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

