Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷ കഴിഞ്ഞ് മടങ്ങിയ...

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്ലസ് ടു വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്ലസ് ടു വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു
cancel

കുമ്പള: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥി ബൈക്കും ട്രക്കും കൂട്ടിയിടിച്ച് മരിച്ചു. കുമ്പള മഹാത്മ കോളജ് പ്ലസ് ടു വിദ്യാർഥി കുഞ്ചത്തൂർ കൽപന ഹൗസിൽ ഉമർ ഫാറൂഖ് - അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച ജി.എച്ച്.എസ്.എസ് ഷിറിയയിൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഹൊസങ്കടിക്ക് സമീപം ഒരുവാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന ഊരാളുങ്കൽ കമ്പനിയുടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് ആദിൽ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കുഞ്ചത്തൂർ കലന്തർഷ കോട്ടേജിൽ ഉബൈദുല്ലയുടെ മകൻ അർഷാദ് അലി(18)യെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - Plus two student dies in a bike accident
Next Story