Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2024 10:15 AM IST Updated On
date_range 17 May 2024 11:28 AM ISTകടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
text_fieldsbookmark_border
തളിക്കുളം: കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്‍റ് മിനി മുരളീധരന്‍റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്‍റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലാണ് വാടക വീട്ടിൽ താമസം. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നൽ ആക്രമണമുണ്ടായത്.
കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

