Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്താംക്ലാസുകാരനെ...

പത്താംക്ലാസുകാരനെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥി; കണ്ണിന്​ ഗുരുതര പരിക്ക്

text_fields
bookmark_border
പത്താംക്ലാസുകാരനെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥി; കണ്ണിന്​ ഗുരുതര പരിക്ക്
cancel

ചന്തിരൂർ (ആലപ്പുഴ): ചന്തിരൂരിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന പത്താംക്ലാസുകാരനെ ഇതേ സ്കൂളിലെതന്നെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു. ഫെബ്രുവരി 13നുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ 17ന്​ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

സ്​കൂളിനടുത്തുള്ള ഇടവഴിയിലേക്ക്​ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നാണ്​ പരാതി. മർദനത്തിൽ കണ്ണിനാണ്​ ഗുരുതര പരിക്കേറ്റത്​. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ടുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ചികിത്സക്കുവേണ്ട ഏർപ്പാടുകൾ ചെയ്യാമെന്ന് പ്ലസ് ടു വിദ്യാർഥിയുടെ ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ട്.

മർദനമേറ്റ വിദ്യാർഥി പത്താംക്ലാസ്​ പരീക്ഷ എഴുതുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന്‍റെ പുറത്ത് നടന്ന സംഭവമാണെങ്കിലും പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ തയാറാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student Attack
News Summary - Plus Two student Brutally attacked 10th student
Next Story