പ്ലസ്ടു ഫലം ഇന്ന് അറിയാം; തിരയേണ്ട വെബ്സൈറ്റുകൾ ഇവയാണ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച അറിയാം. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തേ മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. അതാണിപ്പോൾ മേയ് 22ലേക്ക് മാറ്റിയിരിക്കുന്നത്. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.
മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. വിദ്യാർഥികൾക്ക് www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയിൽ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പ് വഴിയും ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

