Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് ടു വിദ്യാര്‍ഥിനിക്ക് പീഡനം; വൈദികനെതിരെ കേസെടുത്തു

text_fields
bookmark_border
പ്ലസ് ടു വിദ്യാര്‍ഥിനിക്ക് പീഡനം; വൈദികനെതിരെ കേസെടുത്തു
cancel

പേരാവൂര്‍: പ്ളസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നപരാതിയില്‍ വൈദികനെതിരെ കേളകം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈനിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊട്ടിയൂര്‍ പള്ളിവികാരി റോബിന്‍ വടക്കഞ്ചേരിക്കെതിരെ കേസെടുത്തത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി 20 ദിവസം മുമ്പ് ജന്മംനല്‍കിയ ആണ്‍കുഞ്ഞിനെ പൊലീസ് കണ്ടത്തെിയിട്ടുണ്ട്. കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി പ്രതീഷ് തോട്ടത്തില്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. അന്വേഷണച്ചുമതലയുള്ള പേരാവൂര്‍ സി.ഐ സി. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു.

വനിത സെല്‍ എസ്.ഐയാണ് മൊഴിയെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേസെടുത്ത് ആരോപണവിധേയനായ വൈദികനെ കണ്ടത്തൊന്‍ പൊലീസ് തിരച്ചില്‍ തുടങ്ങിയത്. വൈദികനെ എറണാകുളത്തിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - plus two rape case against vicar robin wadakkanchery
Next Story