പ്ലസ് ടു: എ പ്ലസിൽ ഇരട്ടിയിലധികം വർധന
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്ക് സമാനമായി പ്ലസ് ടു പരീക്ഷയിലും സമ്പൂർണ എ പ്ലസുകാരുടെ എണ്ണം ഗണ്യമായി ഉയർന്നു.കഴിഞ്ഞ വർഷം 18,510 പേർക്കായിരുന്നു നേട്ടമെങ്കിൽ ഇത്തവണ ഇത് ഇരട്ടിയിലധികം വർധിച്ച് 48383 ആയി. കഴിഞ്ഞ വർഷം 234 വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും (1200ൽ 1200) ലഭിച്ചെങ്കിൽ ഇക്കുറി ഇത് വൻതോതിൽ ഉയർന്നതിനാൽ പട്ടിക പ്രസിദ്ധീകരിച്ചില്ല.
ഉത്തരമെഴുതേണ്ടതിെൻറ ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പരീക്ഷ രീതിയായതിനാൽ മുഴുവൻ മാർക്ക് നേടിയവരുടെ പട്ടിക ഫലപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വിജയശതമാനത്തിനൊപ്പം സമ്പൂർണ വിജയം നേടിയ സ്കൂളുകളുടെ എണ്ണവും വർധിച്ചു. നൂറ് ശതമാനം നേടിയ സ്കൂളുകളുടെ എണ്ണം 114ൽനിന്ന് 136 ആയി ഉയർന്നു. എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ -6707േപർ. കഴിഞ്ഞ വർഷം 2234 പേർ.
രണ്ടാംസ്ഥാനത്ത് കോഴിക്കോടാണ് -5382. തൃശൂരിൽ 5259ഉം എറണാകുളത്ത് 5170 ഉം തിരുവനന്തപുരത്ത് 4175ഉം കണ്ണൂരിൽ 4053ഉം കൊല്ലത്ത് 37867ഉം പേർ എ പ്ലസ് നേടി.
മറ്റ് ജില്ലകളിൽനിന്ന് എ പ്ലസ് നേടിയവർ: പത്തനംതിട്ട -1060, ആലപ്പുഴ -2340, കോട്ടയം -3157, ഇടുക്കി -1387, പാലക്കാട് -3341, വയനാട്- 910, കാസർകോട് -1286. ഗൾഫിൽ 112ഉം പേരും ലക്ഷദ്വീപിൽ 39ഉം മാഹിയിൽ 148 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സ്കോൾ കേരളക്ക് കീഴിൽ പഠിച്ചവരിൽ 621 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ 71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇയിൽ 239 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. കഴിഞ്ഞവർഷം ഇത് 88 പേർക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

