Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് പ്ലസ് വൺ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിനികളെ കാണാതായി

text_fields
bookmark_border
aswathi fathima shahada
cancel

മലപ്പുറം: താനൂരിൽ പ്ലസ് വൺ വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശൻ്റെ മകൾ അശ്വതി (16), നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16) എന്നിവരെയാണ് കാണാതായത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്ന സമയമായിരുന്നു. ഈ പരീക്ഷക്കെന്ന പേരിലാണ് ഇരുവരും ഇന്നലെ വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ പരീക്ഷയെഴുതാൻ പോയ കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ല. തുടർന്ന് സ്കൂളിൽ നിന്ന് ഇവരുടെ വീടുകളിലേക്ക് വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സ്കൂൾ പരിസരത്ത് നിന്നും ഇവരെ കാണാതായത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Plus Two female go missing in Malappuram
Next Story