Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപക​െൻറ പരീക്ഷ...

അധ്യാപക​െൻറ പരീക്ഷ തട്ടിപ്പ്​: പ്ലസ് ടു വിദ്യാർഥിനിക്ക്​​ എ പ്ലസ്​ ജയം

text_fields
bookmark_border
akhila-ful-a-plus
cancel
camera_alt?????? ?????????? ? ?????? ????? ????

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ അധ്യാപകൻ ഉത്തരക്കടലാസ്​ തിരുത്തിയ വിദ്യാർഥിനി ക്ക്​ സമ്പൂർണ എ പ്ലസോടെ മികച്ച വിജയം. തടഞ്ഞുവെച്ച കമ്പ്യൂട്ടർ ആപ്ല​ിക്കേഷൻ പേപ്പറി​​​െൻറ ഫലം പ്രസിദ്ധീകരിച് ചതോടെയാണ്​ പന്നിക്കോട്​ സ്വദേശിനി അഖില​ ഫുൾ എ പ്ലസ്​ സ്വന്തമാക്കിയത്​. മറ്റ്​ അഞ്ചു​ വിഷയങ്ങളിലും ഇൗ വിദ്യ ാർഥിനിക്ക്​ എ പ്ലസ്​ വിജയമായിരുന്നു. അധ്യാപകൻ നിഷാദ്​ വി. മുഹമ്മദ്​ തിരുത്തിയ മൂന്നു​ ​േചാദ്യങ്ങളു​െട ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തിയിട്ടും അഖില മികച്ച വിജയമാണ്​ നേടിയത്​.

തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിച്ചതായി സ്​കൂൾ പ്രിൻസിപ്പലാണ്​ അഖിലയെ അറിയിച്ചത്​. ഇതോടെ, ദിവസങ്ങളായി അനുഭവിച്ച ടെൻഷന്​ അറുതിയായതായി അഖിലയു​െട സഹോദരൻ അഖിലേഷ്​ പറഞ്ഞു. എസ്​.എസ്​.എൽ.സിക്കും പ്ലസ്​വണ്ണിനും സമ്പൂർണ എ പ്ലസ്​ നേടിയ അഖില ഇത്തവണയും മികച്ചജയം ആവർത്തിക്കാനാകു​െമന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു​. ഇതിനിടെയാണ് അധ്യാപക​​​െൻറ തട്ടിപ്പ്​ പുറത്തുവന്നത്​.

ഉത്തരക്കടലാസ്​ തിരുത്തി എഴുതിയ സംഭവത്തിൽ ഒരുതരത്തിലും പങ്കില്ലാത്ത അഖില കഴിഞ്ഞദിവസം ഹയർ സെക്കൻഡറി ജോ.​ ഡയറക്ടർ ഡോ.എസ്.എസ്. വിവേകാനന്ദ​​​െൻറ നേതൃത്വത്തിലുള്ള ​സംഘത്തിന്​ മുന്നിൽ ​െതളിവെടുപ്പിനെത്തിയിരുന്നു. അധ്യാപകൻ കൈകാര്യം ചെയ്​ത ഉത്തരങ്ങൾ ഒഴിവാക്കി ഫലം പ്രസിദ്ധീകരിക്കണ​െമന്ന്​​ അഖില കരഞ്ഞു​ പറഞ്ഞതോടെയാണ്​ ബുധനാഴ്​ച ഫലം പ്രസിദ്ധീകരിക്കാ​െമന്ന്​ അധികൃതർ ഉറപ്പുനൽകിയത്​. അഖിലയുടെ വിജയത്തോടെ നീലേശ്വരം സ്​കൂളിൽ പ്ലസ് ​ടുവിന്​ ഫുൾ എ പ്ലസ്​ 22 ആയി.

അതിനിടെ, പ്ലസ്​ ടു ‘സേ’ പരീക്ഷക്ക്​ ഇരിക്കണ​െമന്ന നിർദേശം പാലിച്ച മറ്റു രണ്ടു വിദ്യാർഥികൾ ബുധനാഴ്​ച അപേക്ഷ സമർപ്പിച്ചു. പ്ലസ് ടു സയൻസ് വിദ്യാർഥിയും കോമേഴ്സ്​ വിദ്യാർഥിയുമാണ്​ ജൂൺ 10ന് നടക്കുന്ന ഇംഗ്ലീഷ് പരീക്ഷക്ക്​​ ഓൺലൈൻ മുഖേന അപേക്ഷ നൽകിയത്. രണ്ടുപേരുടെയും ഇംഗ്ലീഷ് വിഷയത്തി​​​െൻറ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നില്ല. അധ്യാപകൻ എഴുതിയ ഉത്തരക്കടലാസുകളായിരുന്നു തെളിവെടുപ്പ് സമയത്ത് അധികൃതർ ഹാജരാക്കിയിരുന്നത്. ഒരു കുട്ടി വീണ്ടും പരീക്ഷ എഴുതുന്നതിന്​ വിസമ്മതമറിയിച്ചിരുന്നു. എന്നാൽ, മറ്റു പോംവഴികളില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്​. ഒടുവിൽ ആ വിദ്യാർഥിയും ഉച്ചയോടെ സ്കൂളിലെത്തി അപേക്ഷ നൽകുകയായിരുന്നു. അതിനിടെ, സംഭവത്തിലുൾ​െപ്പട്ട അധ്യാപകർ മുൻകൂർ ജാമ്യത്തിന്​ ശ്രമം തുടങ്ങിയിട്ടുണ്ട്​. മുക്കം പൊലീസാണ്​ കേസ്​ അന്വേഷിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsplus two exammalayalam newsmukkomneeleswaram hssplus two exam fraud
News Summary - plus two exam fraud; full A plus -kerala news
Next Story