Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ല​സ്​​ടു...

പ്ല​സ്​​ടു ഉ​ത്ത​ര​ക്ക​ട​ലാ​സ്​ കാ​ണാ​താ​ക​ൽ: ത​പാ​ൽ വ​കു​പ്പി​ന്​ ഗു​രു​ത​ര വീ​ഴ്​​ച 

text_fields
bookmark_border
പ്ല​സ്​​ടു ഉ​ത്ത​ര​ക്ക​ട​ലാ​സ്​ കാ​ണാ​താ​ക​ൽ: ത​പാ​ൽ വ​കു​പ്പി​ന്​ ഗു​രു​ത​ര വീ​ഴ്​​ച 
cancel

മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്​ പാ​​ല​​ക്കാ​േ​​ട്ട​​ക്ക്​ അ​​യ​​ച്ച പ്ല​​സ്​​​ടു ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്​ കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തി​​ൽ ത​​പാ​​ൽ വ​​കു​​പ്പി​​ന്​ ഗു​​രു​​ത​​ര വീ​​ഴ്ച. ​ര​​ജി​​സ്​​​ട്രേ​​ഡ്​ ത​​പാ​​ലി​​ൽ ആ​​യി​​ട്ടും ട്രാ​​ക്ക്​ ചെ​​യ്യാ​​തി​​രു​​ന്ന​​താ​​ണ്​ പാ​​ഴ്​​​സ​​ൽ ന​​ഷ്​​​ട​​മാ​​കാ​​ൻ കാ​​ര​​ണം. സം​​ഭ​​വ​​ത്തി​​ൽ ത​​പാ​​ൽ വ​​കു​​പ്പ് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. കോ​​വി​​ഡ്​ കാ​​ര​​ണം ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വാ​​ണ്​ പാ​​ഴ്​​​സ​​ൽ കൈ​​കാ​​ര്യം ചെ​​യ്​​​ത​​തി​​ലു​​ള്ള വീ​​ഴ്​​​ച​​ക്ക്​ കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.

ക​​ണ​​ക്ക്​ പ​​രീ​​ക്ഷ​​യു​​ടെ 61 ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ അ​​ട​​ങ്ങി​​യ പാ​​ഴ്​​​സ​​ലാ​​ണ്​ കാ​​ണാ​​താ​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന്​ അ​​യ​​ച്ച പാ​​ഴ്​​​സ​​ൽ വ​​ഴി​​മാ​​റി ത​​മി​​ഴ്​​​നാ​​ട്ടി​​ലെ​​ത്തി​​യി​​രി​​ക്കാ​​മെ​​ന്നാ​​ണ്​ ത​​പാ​​ൽ വ​​കു​​പ്പ്​ നി​​ഗ​​മ​​നം. ഇ​​തി​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​മി​​ഴ്​​​നാ​​ട്​ ഉ​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ പോ​​സ്​​​റ്റ​​ൽ സ​​ർ​​ക്കി​​ളു​​ക​​ളി​​ലേ​​ക്കും വി​​വ​​രം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കൊ​​ല്ലം ജി​​ല്ല​​യി​​ലെ മു​​ട്ട​​റ ഗ​​വ. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്​​​കൂ​​ളി​​ലെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളാ​​ണ്​ കാ​​ണാ​​താ​​യ​​ത്. മു​​ട്ട​​റ സ്​​​കൂ​​ളി​​ൽ​​നി​​ന്ന്​ മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​മാ​​യ പാ​​ല​​ക്കാ​​ട്​ ഗ​​വ. മോ​​യ​​ൻ​​സ്​ ഗേ​​ൾ​​സ്​ സ്​​​കൂ​​ളി​​ലേ​​ക്ക്​ അ​​യ​​ക്കേ​​ണ്ട ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്​ എ​​റ​​ണാ​​കു​​ളം എ​​സ്.​​ആ​​ർ.​​വി.​​എ​​ച്ച്.​​എ​​സ്.​​എ​​സി​​ലേ​​ക്കാ​​ണ്​ അ​​യ​​ച്ച​​ത്. എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു​​ള്ള കെ​​മി​​സ്​​​ട്രി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​നൊ​​പ്പം ക​​ണ​​ക്കു​​പ​​രീ​​ക്ഷ​​യു​​ടേ​​തും​​കൂ​​ടി അ​​യ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്​ തി​​രി​​ച്ച​​റി​​ഞ്ഞ്​ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന്​ ജൂ​​ൺ ഒ​​മ്പ​​തി​​ന്​ പാ​​ല​​ക്കാ​േ​​ട്ട​​ക്ക്​ ര​​ജി​​സ്​​​ട്രേ​​ഡ്​ ത​​പാ​​ലി​​ൽ അ​​യ​​ച്ച പാ​​ഴ്​​​സ​​ലാ​​ണ്​ കാ​​ണാ​​താ​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus TwoPostal DeptAnswer Sheet
News Summary - Plus Two Answer Sheet Postal Dept
Next Story