Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലസ് വൺ ഏകജാലകം; അപേക്ഷ നാല് ലക്ഷം കവിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ നാലുലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം 4,31,089 പേരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 4,25,079പേർ അപേക്ഷ നടപടികൾ പൂർത്തിയാക്കിയവരാണ്. മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ അപേക്ഷകർ - 71,731.
പാലക്കാട് ജില്ലയിൽനിന്ന് 41,397 പേരും കോഴിക്കോട് നിന്ന് 41,169 പേരും അപേക്ഷ സമർപ്പിച്ചു. മേയ് 22ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.
Next Story
