Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

text_fields
bookmark_border
Plus one trial allotment
cancel

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള സമയം ഞായറാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയൽ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നൽകണം എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

എന്നാൽ നിലവിൽ തീയതി നീട്ടേണ്ട കാര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus one trial allotment; time for correction ends today
Next Story