Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 28ന്; ക്ലാസുകൾ ആഗസ്റ്റ് 22ന്

text_fields
bookmark_border
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 28ന്; ക്ലാസുകൾ ആഗസ്റ്റ് 22ന്
cancel
Listen to this Article

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും നടത്തും. ഹൈകോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.

മൂന്ന് അലോട്ട്മെന്‍റുകൾ അടങ്ങുന്ന മുഖ്യഘട്ടം ആഗസ്റ്റ് 20ന് പൂർത്തിയാക്കി 22ന് ക്ലാസുകൾ തുടങ്ങും. 28ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. ആഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

സ്പോർട്സ് േക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി േക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. ആഗസ്റ്റ് 26ന് കമ്യൂണിറ്റി േക്വാട്ട പ്രവേശനം അവസാനിപ്പിക്കണം. മാനേജ്മെന്‍റ് േക്വാട്ടയിൽ ആഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് േക്വാട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus one trial allotment on 28; Classes on August 22
Next Story