Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2026 3:53 PM IST Updated On
date_range 28 July 2026 3:56 PM ISTകണ്ണൂരിൽ റാഗിങ്ങ് ക്രൂരത; പ്ലസ് വൺ വിദ്യാർഥിയുടെ തല അടിച്ചുപൊട്ടിച്ചു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കുളവല്ലൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പതിനാറുകാരനായ വിദ്യാർത്ഥിക്ക് നേരെയാണ് സീനിയർ വിദ്യാർത്ഥികളുടെ ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തലക്കടിച്ചെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലും റാഗിങ് ആരോപണത്തെ തുടർന്നും അക്രമത്തിൽ ഉൾപ്പെട്ട ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

