Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ പറവൂരിൽ പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ambadi 9878979
cancel

കൊച്ചി: വടക്കൻ പറവൂർ പുത്തന്‍വേലിക്കരയില്‍ 16കാരന്‍ മരിച്ച നിലയില്‍. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

പഠിക്കാൻ മിടുക്കനായ അമ്പാടി എസ്.എസ്‍.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. മറ്റ് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മ അസുഖബാധിതയാണ്. അമ്മയുടെ രോഗാവസ്ഥയിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ചികിത്സക്കായി അമ്പാടിയുടെ അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയിൽ പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. തുടർന്ന് അയൽക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് അമ്പാടിയെ തൂങ്ങിയ നിലയില്‍ കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus One student found hanging inside house in North Paravur
Next Story