Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സഖാവേ, മകന്​ ഫുൾ എ...

'സഖാവേ, മകന്​ ഫുൾ എ പ്ലസുണ്ട്​, ഏഴ് സ്കൂളിൽ അപേക്ഷിച്ചിട്ടും സീറ്റില്ല' -ആശങ്ക വേണ്ടെന്ന മന്ത്രിയുടെ പോസ്റ്റിന്​ താഴെ പ്രതീക്ഷ നഷ്​ടപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും നിലവിളി

text_fields
bookmark_border
സഖാവേ, മകന്​ ഫുൾ എ പ്ലസുണ്ട്​, ഏഴ് സ്കൂളിൽ അപേക്ഷിച്ചിട്ടും സീറ്റില്ല -ആശങ്ക വേണ്ടെന്ന മന്ത്രിയുടെ പോസ്റ്റിന്​ താഴെ പ്രതീക്ഷ നഷ്​ടപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും നിലവിളി
cancel

തിരുവനന്തപുരം: 'സഖാവെ, എന്‍റെ മകന്​ എസ്​.എസ്​.എൽ.സി ഫുൾ A+ ഉണ്ട്. ഏഴ് സ്കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല. കൊമേഴ്സിന് ചേരാൻ ഇന്ന് ഓർഡർ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു'

'Sir എന്‍റെ മകൾക്കു full A plus ഉണ്ട്. Class top ആയിരുന്നു. സെക്കൻഡ്​ അലോട്മെന്‍റ്​ വന്നിട്ടും അതിൽ ഉൾപ്പെട്ടിട്ടില്ല. എന്ത് ചെയ്യണം. മക്കൾ വല്ലാത്ത ടെൻഷനിൽ ആണ്. അവരെ എങ്ങനെ സമധാനിപ്പിക്കണം എന്നറിയില്ല. സാർ.'

'പഠിച്ച്​ പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ... വിദ്യാഭ്യാസ മന്ത്രി..' 😠

പ്ലസ് വൺ അലോട്ട്​ന്‍റ്​ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്​ബുക്​ പോസ്റ്റിന്​ കീഴിലുള്ള നിലവിളികളിൽ ചിലതാണിത്​. അപേക്ഷിച്ച 1.95 ലക്ഷം പേർക്കും സീറ്റ്​ ലഭിക്കാത്ത സാഹചര്യത്തിൽ ആശങ്ക​പ്പെടേണ്ടെന്ന്​ മന്ത്രി ആരോടാണ്​ പറയു​ന്നതെന്നാണ്​ കുട്ടികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. ഫുൾ എ പ്ലസ്​ ലഭിച്ചിട്ടും സീറ്റ്​ ലഭിക്കാത്ത സാഹചര്യമാണ്​ നിലവിലുള്ളത്​്​. അപ്പോൾ, അതിൽ താഴെ മാർക്ക്​ ലഭിച്ചവരുടെ കാര്യം പരിതാപകരമാണ്​.

എന്നാൽ, പ്ലസ് വൺ അലോട്ട്​മെന്‍റ്​ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെയും ഫേസ്​ബുക്കിൽ കുറിപ്പിട്ടു. കണക്കുകൾ നിരത്തി മന്ത്രി പറയുന്ന കാര്യങ്ങൾ പക്ഷേ, യാഥാർഥ്യം ഒട്ടും മനസ്സിലാക്കാതെയാണെന്ന്​ വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ച്​ ആകെ 3,85,530 പേർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂവെന്നാണ്​ മന്ത്രി പറയുന്നത്​. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്‍റ്​ ക്വാട്ട, അൺ എയിഡഡ് സ്കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിൽ സീറ്റ് ഒഴിവുണ്ടെന്ന്​ പറഞ്ഞാണ്​ മന്ത്രി കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.

മന്ത്രിയുടെ ഫേസ്​ബുക്​ പേജിൽ വന്ന പരാതികളിൽ ചിലത്​:

ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സീറ്റ് ആണ് വേണ്ടത്, അതിന് പകരം അവിടെ ITI ഉണ്ട്, VHSSc ഉണ്ട് എന്ന് ചൂണ്ടി കാണിക്കേണ്ട കാര്യം ഇല്ല, എന്റെ നാട്ടിൽ മലപ്പുറം എന്റെ കുട്ടി അടക്കം ഫുൾ A plus കിട്ടിയ കുട്ടികൾക്ക് അവർക്ക് വേണ്ട സീറ്റ് ഇല്ല, നിങ്ങൾ എന്തിനാണ് മുന്നോക്ക ജാതി സീറ്റ് 5000 വെറുതെ കിടക്കുന്നു, അതിനു നല്ല കരുതൽ ആണല്ലോ, അത് പോലെ തെക്കൻ ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്നു, മലപ്പുറം ഉള്ളവർ തെക്കൻ കേരളത്തിൽ പോയി പഠിക്കണമോ, ഇതാണോ നിങ്ങൾ വിഭാവനം ചെയ്യുന്ന സോഷ്യലിസം

------------------------------

Sir, എന്‍റെ മകൾ എല്ലാവിഷയത്തിനും A+നേടിയതാണ്. കൂടാതെ രാജ്യപുരസ്കാർ അവാർഡും നേടിയ കുട്ടിയാണ്. എന്നാൽ ഫസ്റ്റ് അലോട്ട്മെന്‍റിലും സെക്കന്‍ഡ്​അലോട്ട്മെന്‍റിലും കുട്ടിക്ക് അഡ്മിഷൻ ലഭിച്ചിട്ടില്ല. ഇതുപോലെ ഒരുപാടു കുട്ടികൾ അഡ്മിഷൻ ഇല്ലാതെ വിഷമിക്കുന്നു. കുട്ടികൾ ആകെ മാനസിക സമ്മർദത്തിലാണ്. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവണം. ഇഷ്ടമുള്ള സബ്ജെക്ട് പോലും കിട്ടാത്ത ഒരു അവസ്ഥയും നിലനിൽക്കുന്നു. രക്ഷിതാക്കളും വളരെ അധികം ആശങ്കയിലാണ്. എത്രയും പെട്ടന്ന് ഒരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

---------------------

സഖാവെ എന്‍റെ മകൻ SSLC ഫുൾ A+ ഉണ്ട്. ഏഴ് സ്കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല കൊമേഴ്സിന് ചേരാൻ ഇന്ന് ഓർഡർ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു...

----------------------

Full A+ കിട്ടി പാസ്സായ ഒരു കുട്ടിയാണ് ഞാൻ... 7 സയൻസ്​ ഓപ്ഷനും ഒരു കോമേഴ്‌സ് ഓപ്ഷനും വച്ചിട്ടും രണ്ടാം അലോട്മെന്റിനും എനിക്ക് സീറ്റ്‌ കിട്ടിയില്ല... എന്നേക്കാൾ കുറവ് മാർക്കുള്ള 6,7,8, A+ കിട്ടിയ കുട്ടികൾക്ക് എസ്​.പി.സി, ലിറ്റിൽ കൈറ്റ്​സ്​, എൻ.സി.സി, സക്​ൗട്​ ആൻഡ്​ ഗൈഡ്​സ്​ എന്നീ പദ്ധതികളുടെ അനുകൂല്യത്തിൽ waitage നൽകി സീറ്റ്‌ കൊടുക്കുകയുണ്ടായി.... സ്കൂൾ ടോപ്പർ ആയിരുന്ന ഞാൻ പുറംതള്ളപ്പെട്ടു.... എന്റെ സ്വന്തം നാട് മലപ്പുറമാണെങ്കിലും 10 വർഷമായിട്ട് കൊല്ലം ജില്ലയിലാണ് പഠിക്കുന്നതും താമസിക്കുന്നതും.. അപ്പോൾ എന്നെപോലെ ജില്ല മാറി പഠിക്കുന്നവർ എന്ത്‌ ചെയ്യണം? ഞങ്ങള്ക്ക് പഠിച്ച സ്കൂൾ ഇല്ലെന്ന് പറഞ്ഞു സ്വന്തം ജില്ലയിലും നേറ്റിവിറ്റി ഇവിടല്ലെന്ന് പറഞ്ഞു പഠിക്കുന്ന ജില്ലയിലും മാർക്ക്​ ഇല്ല... 2017 യൂ.എസ്​.എസ്​ പരീക്ഷയിൽ ജില്ലയിലെ gifted student ആണ് ഞാൻ... രണ്ടു വർഷം സ്റ്റേറ്റ് കലോത്സവത്തിൽ എഗ്രേഡ്​ നേടിയിട്ടുണ്ട്... മറ്റനേകം മത്സരങ്ങൾക്ക്​ ഒന്നാമത്തെത്തിയതാണ്... നൂറു ശതമാനം മാർക്കോടെയാണ് ഞാൻ sslc പാസ്സായത്. എന്നാൽ ഇതൊക്കെ ആരോട് പറയാനാണ്....??

സീറ്റ്‌ ഉറപ്പാക്കുമെന്ന് മന്ത്രി പറയുമ്പോൾ പഠിച്ചു മാർക്ക്​ വാങ്ങിയ എന്നെപോലുള്ളവർക്ക്​ ആശങ്കയാണ്... ഇഷ്ട്ടപ്പെട്ട വിഷയം എടുക്കാൻ പറ്റുവോ... ഇഷ്ടപ്പെട്ട സ്കൂൾ കിട്ടുവോ.. സെക്കൻഡ്​ ലാംഗ്വേജ്​ എന്തായിരിക്കും.... അങ്ങനെ പല പല ചോദ്യങ്ങളാണ്... മാർക്കില്ലാത്തവർ അവര്ക്കിഷ്ടമുള്ള സ്കൂളിൽ അവർക്കിഷ്ടപ്പെട്ട subject എടുത്ത് പഠിക്കുമ്പോ full mark വാങ്ങിയിട്ടും ഞങ്ങൾ ഒന്നുമല്ലാത്ത രീതിയിൽ നിക്കുവാണ്...

ഇഷ്ടമുള്ളത് പഠിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ കഷ്ടപ്പെട്ട് മാർക്ക്​ വാങ്ങുന്നത്... അപ്പൊ ഞങ്ങൾ വാങ്ങിയ ഫുൾ എ പ്ലസിന്​ വിലയില്ലേ... പത്തുവർഷം പഠിച്ച സ്കൂളിൽ പോലും വെയ്​റ്റേജ്​ ഇല്ലെന്നു പറഞ്ഞു സീറ്റ്‌ കിട്ടുന്നില്ല.... ഇത് നിങ്ങൾ വിചാരിക്കുന്നപോലെ ഒരു ചെറിയ പ്രശ്നമല്ല...വളർന്നു വരുന്ന ഒരു ജനതയുടെ നിലനിൽപ്പിന്‍റെ പ്രശ്നമാണ്... അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ വേറെ എന്തെങ്കിലും കോഴ്സിന് അഡ്മിഷൻ കിട്ടുമോ... ഇഷ്ടപ്പെട്ടത് പഠിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പഠിക്കുന്നതിന് അർത്ഥമില്ലാതാകും... എന്തെങ്കിലും ഒരു തീരുമാനം എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

----------------------

1st അലോട്ട്മെന്റ് ലും 2nd അലോട്ട്മെന്‍റിലും സ്കൂൾ കിട്ടിയില്ല. എനിക്ക് SSLC യിൽ ഫുൾ A+ സ്കൂൾ ടോപ്പർ ആണ് ഞാൻ. എന്റെ പഞ്ചായത്തിലെ ഏറ്റവും അടുത്ത സ്കൂളിൽ തന്നെയാണ് ഞാൻ ഫസ്റ്റ് വെച്ചിരിക്കുന്നത്. എന്റെ സെയിം വെയിറ്റേജ് മാർക്ക് ഉള്ള കുട്ടികൾക്ക് ഫസ്റ്റ് അലോട്ട്മെന്റ് കിട്ടി. ഞാൻ NMMS എക്സാം എഴുതി സ്കോളർഷിപ്പ് കിട്ടുന്ന കുട്ടിയാണ്. സ്കൂൾ അഡ്മിഷൻ കിട്ടാത്തതിനാൽ എന്‍റെ സ്കോളർഷിപ്പ് നഷ്ടമാകും. എന്റെ ക്ലാസിലെ 9+ നേടിയ കുട്ടികളടക്കം അഡ്മിഷൻ കിട്ടി സ്കൂൾ topoer ആയ എനിക്ക് സ്കോളർഷിപ്പും അഡ്മിഷനും കിട്ടാത്തതിനാൽ മാനസികമായി ഞാൻ ആകെ വിഷമത്തിലാണ്. സാർ ഇടപെട്ട് എനിക്ക് എത്രയും പെട്ടെന്ന് അഡ്മിഷൻ നേടി തരണം. അഡ്മിഷൻ കിട്ടാത്തതിനാൽ ഞാൻ മാനസികമായി ആകെ തകർന്നിരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും എനിക്ക് ഒരു ഊഹവും ഇല്ല. ദയവായി അങ്ങ് ഇതിനൊരു പരിഹാരം തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏🙏

---------------------

എന്ത് ആശങ്ക വേണ്ടാന്ന്... !!???

വഴിയേ പോയവന് വരെ ചുമ്മാ മാർക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി full A plus വാങ്ങിയ പിള്ളാർക്ക് second allotment ൽ പോലും admission ഇല്ല.

'പഠിച്ച്​ പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ... വിദ്യാഭ്യാസ മന്ത്രി..' 😠

----------------------

ആദ്യം മന്ത്രി സർ പറഞ്ഞു സീറ്റ് കൂട്ടും 2nd allotment കഴിയട്ടേ. 2nd allotment കഴിഞ്ഞപ്പോഴോ merit seat കുറവാണ്. Open school m politechnic m okke seat und നിങ്ങൾക്ക് അവിടേക്കും admission edukkam . Nthanne ethe ? പണം കൊടുത്ത് പഠിക്കാൻ ആണേൽ full A+ എന്തിനാണ് ?. പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നെഞ്ചിലേറ്റിയ കുട്ടികൾ എന്താണ് വിശ്വസിക്കേണ്ടത് ? തക്കതായ , വിശ്വാസയോഗ്യമായ മറുപടി ഉണ്ടാകണം മന്ത്രിസാറേ🙏

----------------------

ഏകജാലകം എന്തിനാണാവോ പഠിക്കുന്ന കുട്ടികൾ പുറത്തും അക്ഷരമറിയാത്തവനകത്തും. ആരോടു പറയാൻ ആരു കേൾക്കാൻ !

കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കരുത് മന്ത്രിസാറേ

----------------------

ബഹുമാനപെട്ട minister അറിയുവാൻ, sir എന്റെ അനുജത്തിക്ക് 97% മാർക്കുണ്ട്... അവളുടെ കൂട്ടുകാരിക്ക് 99%മാർക്കുണ്ട്... ഈ രണ്ടു കുട്ടികൾക്കും second അലോട്ട്മെന്റ് വന്നപ്പോഴും seat ഇല്ല.. Sir ഈ കുട്ടികൾ PCGHS, വെള്ളികുളങ്ങരയിലെ വിദ്യാർത്ഥികളായിരുന്നു... ഇനി എന്തു ചെയ്യണം എന്ന് ഇവർക്കറിയില്ല, ഞങ്ങൾക്കും... കുട്ടികൾ ആശങ്കയിലാണ് SIR

----------------------

എൻ്റെ മോൾക്ക് ഫുൾ എ പ്ലസ് ഉണ്ട് ഇതുവരെ ഒരു സ്കൂളിൽ പോലും അലോട്ട്മെൻ്റ് വന്നിട്ടില്ല. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? മാർക്ക് ഉളളവർ പുറത്ത്? കുട്ടികളുടെ മനസികാവസ്ഥ കൂടി കണക്കാക്കേണ്ടേ??

----------------------

സഖാവേ കാര്യങ്ങൾ അത്ര പന്തിയല്ല..അലോട്ട്‌മന്റ്‌ ആകെ കുഴപ്പത്തിലാണു. സയൻസ്‌ ഗ്രൂപ്പുകൾ സീറ്റ്‌ വർദ്ധിപ്പിച്ചാലേ ഈ പ്രോബ്ലം സോൾവാവുകയുള്ളൂ.

----------------------

ഞാൻ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉള്ള ആളാണ്.. എന്റെ മോൾക്ക് ഫുൾ A+ ആണ്... ബയോളജി സയൻസിനു വേണ്ടി 13 സ്കൂളിൽ അപേക്ഷ കൊടുത്തു.. ഒരു സ്കൂളിൽ കമ്പ്യൂട്ടർ സയൻസിന് കിട്ടി.. നന്നായി പഠിക്കുന്ന കുട്ടികളുടെ ഭാവി തകർക്കരുത്.. അർഹത ഉള്ള എല്ലാ കുട്ടികൾക്കും അവർ പഠിച്ച സ്കൂളിലോ അല്ലെങ്കിൽ ഗവ. സ്കൂളിൽ അവർ ആഗ്രഹിച്ച വിഷയം എടുത്ത് പഠിക്കാൻ അവസരം ഉണ്ടാക്കണം.. എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട മന്ത്രി ഇടപ്പെട്ടു ഈ വിഷയത്തിൽ നല്ലൊരു തീരുമാനം എടുക്കണം

----------------------

Sir,

എനിക് sslc യിൽ 9 A+ ഉം 1 A യുമുണ്ട്

ഇത് വരെ സീറ്റ് ലഭിച്ചിട്ടില്ല.

ഒരുപാട് കുട്ടികൾക് ഇതേ അവസ്ഥയാണ്.

എല്ലാവരും വളരെ അധികം വിഷമത്തിലാണ്.

ഇതിന് ഒരു പരിഹാരം കാണണം sir

Sir പറഞത് പോലെ എല്ലാവർക്കും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

ഈ മന്ത്രി സഭയിൽ ഞങ്ങൾക് ഒരുപാട് പ്രതീക്ഷയുണ്ട് ....

----------------------

രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ 655 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. അതേ സമയം വലിയൊരു വിഭാഗം ഫുൾ എ പ്ലസ്സ്കാരും സീറ്റുകിട്ടാതെ നട്ടോട്ടമാണ്. എന്നിട്ടും സാർ എന്താണ് ഇങ്ങിനെ പറയുന്നത്?

-----------------

നിയമസഭയിൽ ടേബിൾ മറിച്ചിടുന്ന പോലത്തെ മറുപടി അല്ല സാറേ കുട്ടികൾക്ക് വേണ്ടത്. 2nd അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കണം.അഡീഷണൽ സീറ്റ് അനുവദിക്കുകയോ പുതിയ ബാച്ചുകൾക്ക് അനുമതി കൊടുക്കുകയോ ആണ് സർക്കാർ ചെയ്യേണ്ടത്. വിദ്യാർത്ഥികളുടെ ഭാവിയെ വച്ച് കളിക്കരുത്

----------------

ജില്ല തിരിച്ചു കണക്ക് പറയാമോ പ്രിയപ്പെട്ട സഖാവേ, തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ വിജയിച്ച കുട്ടികളുടെ അത്ര സീറ്റ് ലഭ്യമല്ല. എന്നാൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ജയിച്ച കിട്ടികളെക്കാൾ അധികം സീറ്റുകൾ ഉണ്ട്. ഈ അപാകത പരിഹരിക്കണം. താങ്കൾ ഇത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു


















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seatV Sivankutty
News Summary - plus one seat shortage
Next Story