Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യപേപ്പർ മാറി;...

ചോദ്യപേപ്പർ മാറി; താളം തെറ്റി പ്ലസ്​ വൺ ഹിസ്​റ്ററി പരീക്ഷ

text_fields
bookmark_border
Exam-260819.jpg
cancel
camera_altRepresentational image

തൊടുപുഴ: തിങ്കളാഴ്​ച തുടങ്ങിയ ഒാണപരീക്ഷയുടെ പ്ലസ് വൺ ഹിസ്​റ്ററി ചോദ്യപേപ്പർ കെട്ട് പൊട്ടിച്ചപ്പോൾ കണ്ടത്​ ഇ ക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ. ഒടുവിൽ ഹിസ്​റ്ററിയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച്​ പരീക്ഷ തുടങ്ങിയത്​​ ഒരു മണിക്കൂറോളം വൈകി.

ഇടുക്കി ജില്ലയിലെ ഇരുപത്തഞ്ചോളം സ്‌കൂളുകളിലെത്തിച്ച ഹിസ്​റ്ററി ചോദ്യക്കെട്ടില ാണ് ഇക്കണോമിക്‌സ് ചോദ്യപേപ്പർ മാറിവെച്ചത്. തിങ്കളാഴ്​ച രാവിലെ ഒമ്പതേമുക്കാലോടെ പരീക്ഷഹാളിൽ ചോദ്യക്കെട്ട് പ ൊട്ടിച്ചപ്പോഴാണ് ഹിസ്​റ്ററി പരീക്ഷക്കായി ഇക്കണോമിക്‌സ് ചോദ്യപേപ്പറാണ് എത്തിയിരിക്കുന്നതെന്ന്​ അധ്യാപകർക്ക് മനസ്സിലായത്.

തുടർന്ന്​ സ്‌കൂൾ അധികൃതർ ഇക്കണോമിക്‌സ് പരീക്ഷക്കായി നൽകിയ ചോദ്യക്കെട്ട് പൊട്ടിച്ചുനോക്കി. അതിലും ഇക്കണോമിക്‌സ് ചോദ്യപേപ്പർ തന്നയാണ്​ ഉണ്ടായിരുന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രഥമാധ്യാപകരുടെ വാട്‌സ്ആപ് ഗ്രൂപ്​ വഴി ഹിസ്​റ്ററി ചോദ്യപേപ്പർ അയച്ചുകൊടുക്കുകയായിരുന്നു.

സ്‌കൂൾ അധികൃതർ ഈ ചോദ്യപേപ്പർ ഫോട്ടോസ്​റ്റാറ്റെടുത്ത് ഒരു മണിക്കൂർ വൈകിയാണ് ഇടുക്കി ജില്ലയിൽ പ്ലസ് വൺ ഒന്നാംവർഷ ഹിസ്​റ്ററി പരീക്ഷ നടത്തിയത്. ഗ്രാഫ് ഉൾ​െപ്പടെ എട്ട് പേജുകളുള്ള ചോദ്യപേപ്പർ ചുരുങ്ങിയ സമയംകൊണ്ട് ഫോട്ടോസ്​റ്റാറ്റെടുത്താണ്​ പരീക്ഷ തുടങ്ങിയത്. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്​ടിച്ചു.

ചോദ്യക്കെട്ട് മാറി പൊട്ടിച്ചതിനാൽ ഇക്കണോമിക്‌സ് പരീക്ഷയുടെ കാര്യത്തിലും സ്‌കൂൾ അധികൃതർക്ക് ആശങ്കയുണ്ട്. എന്നാൽ, ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജോയൻറ്​ ഡയറക്ടർ ഓഫ് എക്‌സാമിനേഷൻ അറിയിച്ചു. എന്തെങ്കിലും രീതിയിൽ ചോദ്യപേപ്പർ മാറിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsplus one examkerala examexam delayed
News Summary - plus one exam delayed in iduki schools -kerala news
Next Story