Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ; രണ്ടാം...

പ്ലസ്​ വൺ; രണ്ടാം സപ്ലിമെൻററിയിൽ 22,068 പേർക്ക്​ അലോട്ട്​മെൻറ്​

text_fields
bookmark_border
students
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ​ ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ 35,160 അ​പേ​ക്ഷ​ക​രി​ൽ 22,068 പേ​ർ​ക്ക്​ അ​ലോ​ട്ട്​​മെൻറ്. ഇ​നി​ 17,342 സീ​റ്റു​ക​ളാ​ണ്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ബാ​ക്കി​യു​ള്ള​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റു​ക​ളെ​ക്കാ​ൾ അ​പേ​ക്ഷ​ക​രു​ള്ള​ത്.

ഇ​തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന 4022 സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ടാം സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മെൻറ്​ പൂ​ർ​ത്തി​യാ​യി. ഇ​വി​​ടെ ആ​കെ 9521 അ​പേ​ക്ഷ​ക​രി​ൽ 5491 പേ​ർ​ക്ക്​ ഇ​നി​യും പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. കോ​ഴി​ക്കോ​ട്​ 4740 അ​പേ​ക്ഷ​ക​രി​ൽ 2538 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​ത്.

ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 41 സീ​റ്റ്​ മാ​ത്ര​മാ​ണ്. പാ​ല​ക്കാ​ട്​ 3839 അ​പേ​ക്ഷ​ക​രി​ൽ 1837 പേ​ർ​ക്ക്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 660 സീ​റ്റ്. ക​ണ്ണൂ​രി​ൽ 2626 അ​പേ​ക്ഷ​ക​രി​ൽ 1677 പേ​ർ​ക്ക്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 729 സീ​റ്റ്. മ​റ്റ്​ ജി​ല്ല​ക​ളി​ലെ​ല്ലാം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ന്​ അ​നു​സൃ​ത​മാ​യോ അ​തി​ല​ധി​ക​മോ സീ​റ്റു​ണ്ട്. അ​തേ​സ​മ​യം, സീ​റ്റി​ല്ലാ​ത്ത ജി​ല്ല​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​നം വൈ​കു​ക​യാ​ണ്.

പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്​​ച ചേ​രു​മെ​ന്ന്​ അ​റി​യി​ച്ച യോ​ഗം ചേ​ർ​ന്നി​ല്ല. ബു​ധ​നാ​ഴ്​​ച യോ​ഗം ചേ​രു​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ സീ​റ്റി​െൻറ കു​റ​വു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട്​ കൂ​ടി പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം.Show Full Article
TAGS:Plus one Allotment 
News Summary - Plus one; Allotment for 22,068 candidates in the second supplementary
Next Story