Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
plus one
cancel
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​​ വൺ പ്രവേശനം:...

പ്ലസ്​​ വൺ പ്രവേശനം: ആദ്യ സപ്ലിമെൻററി അലോട്ട്​മെൻറിലും അരലക്ഷത്തിലധികം പേർ പുറത്ത്​

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴും 54,589 ​അ​പേ​ക്ഷ​ക​ർ പു​റ​ത്ത്. സ​പ്ലി​മെൻറ​റി അ​േ​ലാ​ട്ട്​​മെൻറി​ന്​ ല​ഭ്യ​മാ​യ 42,249 സീ​റ്റു​ക​ളി​ൽ 39,378 പേ​ർ അ​ലോ​ട്ട്​​മെൻറ്​ ന​ൽ​കി. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ക്കാ​ത്ത അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കാ​യി ഇ​നി ബാ​ക്കി​യു​ള്ള​ത്​ 2402 സീ​റ്റ്.

കൂ​ടു​ത​ൽ ​അ​പേ​ക്ഷ​ക​ർ പു​റ​ത്തു​ള്ള​ത്​ മ​ല​പ്പു​റ​ത്താ​ണ്​; 14,460. കോ​ഴി​ക്കോ​ട്​ 6660, പാ​ല​ക്കാ​ട്​ 6384, തൃ​ശൂ​ർ 5964, കൊ​ല്ലം 5144 അ​പേ​ക്ഷ​ക​രും പു​റ​ത്തു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ​ക്കാ​യി പ​ത്തു​മു​ത​ൽ 20 ശ​ത​മാ​നം വ​രെ സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. സീ​റ്റ്​ വ​ർ​ധ​ന​യി​ലൂ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത ജി​ല്ല​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ബാ​ച്ചി​നും അ​നു​മ​തി​യു​ണ്ട്.

ഒ​ന്നാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​നു​ശേ​ഷം ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളും വ​ർ​ധ​ന​വ​ഴി വ​രു​ന്ന പു​തി​യ സീ​റ്റു​ക​ളും ചേ​ർ​ത്ത്​ നി​ല​വി​ൽ​ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ സ്​​കൂ​ൾ/ വി​ഷ​യ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്​​ഫ​ർ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള സീ​റ്റൊ​ഴി​വ് അ​ഞ്ചി​ന്​ പ്ര​വേ​ശ​ന പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​പേ​ക്ഷ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം. ട്രാ​ൻ​സ്​​ഫ​ർ ല​ഭി​ക്കു​ന്ന​വ​ർ ന​വം​ബ​ർ ഒ​മ്പ​തി​നും 11നും ​ഇ​ട​യി​ൽ പ്ര​വേ​ശ​നം നേ​ട​ണം. താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളു​ടെ ആ​വ​ശ്യ​ക​ത​കൂ​ടി പ​രി​ശോ​ധി​ച്ച്​ ഇൗ ​മാ​സം 17നാ​യി​രി​ക്കും ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​നു​ള്ള ​അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക.

സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ നാ​ളെ​വ​രെ അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​​ന്​ സീ​റ്റ്​ വ​ർ​ധ​ന ആ​വ​ശ്യ​മു​ള്ള എ​യ്​​ഡ​ഡ്​/ അ​ൺ​എ​യ്​​ഡ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന​കം ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന പോ​ർ​ട്ട​ലി​ൽ.

സ​പ്ലി​മെൻറ​റി അ​േ​ലാ​ട്ട്​​മെൻറി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ, ല​ഭി​ച്ച​വ​ർ, പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ എ​ന്നി​വ ക്ര​മ​ത്തി​ൽ:

തി​രു​വ​ന​ന്ത​പു​രം: 4502-3212-1290

കൊ​ല്ലം: 7632-2488-5144

പ​ത്ത​നം​തി​ട്ട:1581-1352-229

ആ​ല​പ്പു​ഴ: 4840-2454-2386

കോ​ട്ട​യം: 3466-2523-943

ഇ​ടു​ക്കി: 1781-1311-470

എ​റ​ണാ​കു​ളം: 7216-3361-3855

തൃ​ശൂ​ർ: 9275-3311-5964

പാ​ല​ക്കാ​ട്​: 9683-3299-6384

മ​ല​പ്പു​റം: 20,487-6036-14,460

കോ​ഴി​ക്കോ​ട്: 11,025-4365-6660

വ​യ​നാ​ട്: 2254-1146-1108

ക​ണ്ണൂ​ർ: 6719-3129-3590

കാ​സ​ർ​കോ​ട്: 3506-1400-2106

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one
News Summary - Plus One Admission: More than half a lakh out of the first supplementary allotment
Next Story